മുളക്കുഴയില്‍ മല്‍സരിക്കുന്നത് അഭിഭാഷകരായ സുഹൃത്തുക്കള്‍
BY Sumeera SMR22 Oct 2015 4:35 AM GMT
Sumeera SMR22 Oct 2015 4:35 AM GMT
ചെങ്ങന്നൂര്‍: ജില്ലാ പഞ്ചായത്തില്‍ മുളക്കുഴ ഡിവിഷനില്‍ ഇരു മുന്നണികളില്‍ നിന്നുമായി പോരാട്ട വേദിയിലുള്ളത് അഭിഭാഷകരായ സുഹൃത്തുകള്‍.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന വി വേണു മുളക്കുഴ കാരക്കാട് സ്വദേശിയും 25 വര്‍ഷത്തോളമായി ചെങ്ങന്നൂര്‍ കോടതിയിലെ അഭിഭാഷകനുമാണ്. ആദ്യമായാണ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നതെങ്കിലും അഭിഭാഷക സംഘടന നിരവധി സാംസ്കാരിക സംഘടനകള്‍ എന്നിവയിലുള്ള പ്രവര്‍ത്തന പാടവം തന്നെ വിജയത്തിലെത്തിക്കുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ഡി നാഗേഷ് കുമാറും ചെങ്ങന്നൂര്‍ കോടതിയിലെഅഭിഭാഷകനും പുലിയൂര് സ്വദേശിയുമാണ്. നിലവില്‍ പുലിയൂര് ഗ്രാമപ്പഞ്ചായത്ത് അംഗവുമാണ്. രാഷ്ട്രീയത്തിനുപുറമേ ഗ്രന്ഥശാല, ക്ഷീരോത്പാദക സംഘം, സ്കൂള്‍ വികസന സമിതികള്‍ എന്നിവയിലെല്ലാം നേതൃനിരയില്‍ നാഗേഷ് പ്രവര്‍ത്തിക്കുന്നു. സുഹൃത്തുക്കള്‍ തമ്മിലുള്ള മല്‍സരത്തില്‍ ആരു നേട്ടമുണ്ടാക്കിയാലും തങ്ങളുടെ സൗഹൃദത്തെ അത് ബാധിക്കില്ലെന്ന് ഇരുവരും ആണയിടുന്നു.
ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന ബി കൃഷ്ണകുമാറും പള്ളിയോട സേവാസംഘം നിരവധി സാംസ്കാരിക സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തന പരിചയവുമായാണ്.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT