Kottayam Local

മുളക്കുളം വില്ലേജിലെ റീസര്‍വേയില്‍ വ്യാപക പരാതി

പെരുവ: റീസര്‍വേ പൂര്‍ത്തിയായ മുളക്കുളം വില്ലേജിലെ റീസര്‍വേയില്‍ വ്യാപകമായ പരാതി. പരാതി പരിഹരിക്കാന്‍ മാതിയായ താലൂക്ക് സര്‍വേയര്‍മാര്‍ ഇല്ലാത്തത് ജനങ്ങളെ  വലയ്ക്കുന്നു. ഇതോടെ ബാങ്കില്‍ നിന്നും വായ്പയെടുത്തവരാണ് ഏറെ ബുന്ധിമുട്ടുന്നത്.
വര്‍ഷങ്ങളായി തണ്ടപ്പേര്‍ പിടിച്ച് കരം അടച്ചു പോന്നിരുന്ന വസ്തു റീസര്‍വേ കഴിഞ്ഞപ്പോള്‍ മുന്‍ ആധാരക്കരന്റെ പേരിലായിരിക്കുകയാണ്. മുളക്കുളം പഞ്ചായത്തില്‍ ഭൂരഹിതാരായ പട്ടിക ജാതിക്കാര്‍ക്ക് വീട് വെയ്ക്കന്‍ സ്ഥലം വാങ്ങാന്‍ അനുദിച്ച പണവും റീസര്‍വേയിലെ നൂലാമാലകള്‍ മൂലം നഷ്ടമാകുകായണ്.  ഇങ്ങിനെയെല്ലാം പാരാതിയുമായി നിരവധി ആളുകളാണ് എത്തുന്നത്. രണ്ട് ദിവസം കൊണ്ട് പരിഹരിക്കാവുന്ന ഇത്തരം പരാതി പരിഹരിക്കണമെങ്കില്‍ കലക്ടറെ കാണണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ട് തണ്ടപ്പേരില്‍ ഭാര്യയുടെയും, ഭര്‍ത്താവിന്റെയും പേരിലുള്ള വസ്തുവിന് ഇപ്പോള്‍ ഒര് തണ്ടപ്പേരിലാണ് റിക്കാര്‍ഡില്‍ കിടക്കുന്നത്.  ഇതുമൂലം ഒരു കരം അടച്ച രസീത് മാത്രമേ ലഭിക്കുകയുള്ളു. രണ്ട് ബാങ്കില്‍ നിന്നും ലോണെടുത്തവരാണ് ഏറെ ബുന്ധിമുട്ടുന്നത്. രണ്ടുപേരുടെയും പേരിലുള്ള വസ്തുവിന് ഒരു രസീത് മാത്രമേ ലഭിക്കുകയുള്ളു. ഇത് ഒരു ബാങ്കില്‍ കൊടുക്കുവാനെ പറ്റുകയുള്ളു. ഇതോടെ മറ്റു ബാങ്കില്‍ നിന്നും ലോണെടുത്തവരുടെ ലോണ്‍ പുതുക്കുവാന്‍ കഴിയാതെ വരും. കര്‍ഷകരാണ് ഇതുമൂലം ഏറെ ബുന്ധിമുട്ടുന്നത്. കാര്‍ഷിക വായ്പകളെല്ലം ഒരു വര്‍ഷം കഴിയുമ്പോള്‍ പുതുക്കേണ്ടതാണ് . ഇതിന് പുതിയ കരം അടച്ച രസീത് വേണം. റിസര്‍വേയില്‍ വസ്തു കുറവോ മറ്റു പരാതികളോ ഉള്ളവര്‍ക്ക് കരം അടച്ച രസീത് ലഭിക്കുകയില്ല.
ഇത് വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെയുള്ള വായ്പ എടുക്കുവാന്‍ സാധിക്കാതെ വരും. ഈ പരാതികള്‍ പരിഹരിക്കണെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കും. വൈക്കം താലൂക്കില്‍ ആകെയുള്ള രണ്ട് സര്‍വേയര്‍മാര്‍ മാത്രമാണ്. ഇവര്‍ക്ക് താലൂക്കിലെ  മറ്റു വില്ലേജുകളിലെ സര്‍വേ ജോലികള്‍ ചെയ്യണം. ഇതിനിടയില്‍ റിസര്‍വേ കഴിഞ്ഞ മുളക്കുളം വില്ലേജിലെ ആയിരക്കണക്കിന് പരാതികള്‍ പരിഹരിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. എത്രയും വേഗം കൂടുതല്‍ റീസര്‍വേയര്‍മാരെ നിയമിച്ച് പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it