Most popular

മുല്ലാ ഉമറിന്റെ മരണം മറച്ചുവച്ചതായി താലിബാന്റെ കുറ്റസമ്മതം

മുല്ലാ ഉമറിന്റെ മരണം മറച്ചുവച്ചതായി താലിബാന്റെ കുറ്റസമ്മതം
X
mulla 23

കാബൂള്‍: 2013ല്‍ അന്തരിച്ച അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ലാ ഉമറിന്റെ മരണവാര്‍ത്ത സംഘടന രണ്ടു വര്‍ഷത്തോളം മറച്ചുവച്ചതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. അഭിമുഖത്തിലാണ് സബീഹുല്ല ഇക്കാര്യം വ്യക്തമാക്കിയത്.
താലിബാന്‍ പരമോന്നത സമിതിയിലെ മുതിര്‍ന്ന അംഗങ്ങളുടെ അഭിപ്രായം മാനിച്ചാണു മരണവിവരം പുറത്തുവിടാതിരുന്നതെന്നും ഇക്കാര്യം കുറച്ചുപേര്‍ക്കു മാത്രമേ അറിയാമായിരുന്നുള്ളൂവെന്നും താലിബാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. നാറ്റോ സേനയ്‌ക്കെതിരേ പോരാടുന്ന സംഘടനയെ സംബന്ധിച്ചിടത്തോളം 2013-14 കാലയളവ് നിര്‍ണായകമായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള അധിനിവേശസേനയുടെ പിന്‍മാറ്റവും വാര്‍ത്ത മറച്ചുവയ്ക്കാന്‍ കാരണമായിട്ടുണെ്ടന്ന് അഭിമുഖത്തില്‍ പറയുന്നു.
അടുത്തിടെ അഫ്ഗാന്‍ രഹസ്യാന്വേഷണ വൃത്തങ്ങളാണ് മുല്ലാ ഉമറിന്റെ മരണവാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യം താലിബാന്‍ പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 2001 മുതല്‍ പൊതുവേദിയില്‍ നിന്ന് അപ്രത്യക്ഷനായ മുല്ലാ ഉമറിന്റെ പേരില്‍ താലിബാന്‍ പ്രസ്താവനകള്‍ പുറത്തുവിട്ടിരുന്നു.
അതേസമയം, മുല്ലാ ഉമറിന്റെ വിയോഗാനന്തരം അധികാരമേറ്റെടുത്ത മുല്ലാ അക്തര്‍ മന്‍സൂറിനു കീഴില്‍ അണിനിരക്കാന്‍ ചില നേതാക്കള്‍ വിസമ്മതിച്ചത് സംഘടനയ്ക്കിടയില്‍ പടലപ്പിണക്കത്തിനു കാരണമായിട്ടുണ്ട്.
മുല്ലാ ഉമറിന്റെ മകനും സഹോദരനും എതിര്‍ചേരിയിലാണ്. അതിനിടെ മേഖലയില്‍ ശക്തി പ്രാപിക്കുന്ന ഐ.എസും താലിബാന് ഭീഷണി ഉയര്‍ത്തുന്നുണ്ട്.
Next Story

RELATED STORIES

Share it