Flash News

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്തും

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141 അടിയായി നിലനിര്‍ത്താന്‍ ഇടുക്കി,തേനി ജില്ലാ കളക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. തമിഴ്‌നാട് സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചാല്‍ അണക്കെട്ടിലെ വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടാനാണ് തീരുമാനമായത്്്. പകല്‍ സമയങ്ങളിലാണ് ജലം ഇങ്ങിനെ തുറന്നുവിടുക. ഇന്നലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായതോടെ സ്പില്‍വേ വഴി വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിവിടാന്‍ തുടങ്ങിയിരുന്നുവെങ്കിലും പിന്നീട് ഷട്ടറുകള്‍ അടയ്ക്കുകയായിസ്വീകരിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ഇന്നു രാവിലെ വാക്കാല്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍മാര്‍ ചര്‍ച്ചനടത്തിയത്്.
Next Story

RELATED STORIES

Share it