മുല്ലപ്പെരിയാര്‍; ഷട്ടര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്

തൊടുപുഴ: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കു വര്‍ധിച്ചു. ഇതു സംബന്ധിച്ച തമിഴ്‌നാടിന്റെ അറിയിപ്പിനെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും 141.6 അടിയായി.
ഇത് ഉയരുന്ന പക്ഷം വെള്ളം തുറന്നുവിടേണ്ടി വരുമെന്നാണ് തമിഴ്‌നാട് ഇടുക്കി കലക്ടറെ അറിയിച്ചിട്ടുള്ളത്.
തമിഴ്‌നാട് കൊണ്ടുപോവുന്ന വെള്ളത്തിന്റെ അളവില്‍ വ്യത്യാസം വരുത്തിയതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്‍ഡില്‍ 2100 ഘനയടി വെള്ളമാണ് കൊണ്ടുപോവുന്നത്. തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇടയ്ക്ക് 1400 ഘനയടിയായി കുറച്ചിരുന്നു. പെന്‍സ്‌റ്റോക്ക് പൈപ്പുകളിലൂടെ 1400 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. 141.5 അടിയില്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ 141.6 ആയി ഉയരുകയായിരുന്നു.
Next Story

RELATED STORIES

Share it