മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു

കുമളി: മുല്ലപ്പെരിയാര്‍ ഉപസമിതി അണക്കെട്ട് സന്ദര്‍ശിച്ചു. തമിഴ്‌നാട് പ്രതിനിധി സന്ദര്‍ശനത്തില്‍നിന്നു വിട്ടുനിന്നു. ഒറ്റദിവസംകൊണ്ട് ഏഴടിയോളം വെള്ളം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഉപസമിതിയുടെ സന്ദര്‍ശനം.
30 വര്‍ഷത്തിനു ശേഷമുള്ള ഏറ്റവും വലിയ നീരൊഴുക്കാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും ഉപസമിതി അംഗവുമായ സുബ്രഹ്മണ്യമാണ് യോഗത്തില്‍ നിന്നു വിട്ടുനിന്നത്.
സ്പില്‍വേ ഗേറ്റിലെ നാല്, ആറ് ഷട്ടറുകളുടെ പ്രവര്‍ത്തനക്ഷമതയും സംഘം പരിശോധിച്ചു. മുല്ലപ്പെരിയാര്‍ ഉപസമിതി ചെയര്‍മാന്‍ വി രാജേഷ് കേരളത്തിന്റെ പ്രതിനിധികളായ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ജോര്‍ജ് ഡാനിയേല്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എന്‍ എസ് പ്രസീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
സ്പില്‍വേയിലെ നാല്, ആറ് എന്നീ ഷട്ടറുകളുടെ പ്രവര്‍ത്തനം സംഘം വിലയിരുത്തി. അണക്കെട്ടില്‍ നിന്നു പുറത്തേക്കൊഴുകുന്ന സ്വീവേജ് വെള്ളത്തിന്റെ അളവ് മിനിറ്റില്‍ 66.428 ലിറ്ററാണ്.
എന്നാല്‍, തമിഴ്‌നാടിന്റെ പ്രതിനിധിയും പരിശോധനയ്ക്കു ശേഷമുള്ള പതിവ് യോഗം റദ്ദാക്കി. എന്നാല്‍, തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് അണക്കെട്ടിലെത്താന്‍ കഴിയാതിരുന്നതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം. അതേസമയം സ്പില്‍വേ ഷട്ടറുകളുടെ ഓപറേഷന്‍ മാന്വല്‍ തമിഴ്‌നാട് ഇനിയും കേരളത്തിന് കൈമാറാന്‍ തയ്യാറായിട്ടില്ല.
Next Story

RELATED STORIES

Share it