മുല്ലപ്പെരിയാര്‍;ചുമതല കേന്ദ്രത്തെ ഏല്‍പ്പിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍;ചുമതല കേന്ദ്രത്തെ ഏല്‍പ്പിക്കാന്‍ കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്
X
mullaperiyar dam



[related]

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷാ ചുമതല കേരളാപോലിസില്‍ നിന്ന് മാറ്റി കേന്ദ്രത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് തമിഴ്‌നാട്‌സര്‍ക്കാര്‍. കേരളത്തില്‍ നിന്നും ധാരാളം പേര്‍ അണക്കെട്ട് സന്ദര്‍ശിക്കുന്നത് സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുവെന്നാണ് തമിഴ്‌നാട് പറയുന്നത്.

അടുത്തിടെ റവന്യൂമന്ത്രി അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. മന്ത്രിക്കൊപ്പം ചില കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നു. ഈ സാഹചര്യമെല്ലാം വിശദീകരിച്ചാണ് തമിഴ്‌നാട് ഹര്‍ജി നല്‍കുന്നത്.

തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ കുടുംബസമേതം അണക്കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയത് കേരളത്തിലെ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. കേരളത്തിലെ ഉദ്യോഗസ്ഥരെ അണക്കെട്ടിനുള്ളില്‍ താമസ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കോടതിയെ സമീപിക്കാനിരിക്കുന്നത് മുന്നില്‍കണ്ടാണ് തമിഴ്‌നാടിന്റെ കരുതല്‍ നീക്കം.
Next Story

RELATED STORIES

Share it