മുലായത്തിന്റെ ജന്‍മദിനാഘോഷം; വിമര്‍ശനവുമായി ബിജെപി

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങിന്റെ 76ാം ജന്‍മദിനം കോടികള്‍ മുടക്കി ആഡംബരമായി ആഘോഷിച്ചതിനെതിരേ വിമര്‍ശനവുമായി ബിജെപി. ജന്‍മദിനാഘോഷത്തിനു മുടക്കിയ കോടികള്‍ വരള്‍ച്ച കെടുതികള്‍ അനുഭവിക്കുന്ന സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ദുരിതാശ്വാസമായി വിതരണം ചെയ്യണമായിരുന്നുവെന്ന് ബിജെപി വക്താവ് വിജയ് ബഹദൂര്‍ പഥക് പറഞ്ഞു.
എന്നാല്‍ ആരോപണം നിഷേധിച്ച സമാജ്‌വാദി പാര്‍ട്ടി ജനങ്ങള്‍ ആഘോഷത്തിലൂടെ തങ്ങളുടെ നേതാവിനോടുള്ള സ്‌നേഹം പ്രകടിപ്പിക്കുകയാണെന്നും ബിജെപി വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്തുകയാണെന്നും പ്രത്യാരോപണം നടത്തി. സര്‍ക്കാര്‍ സ്ഥാപനങ്ങളെയോ, ഖജനാവിനെയോ ഇതിനു വേണ്ടി ദുരുപയോഗം ചെയ്തിട്ടില്ലെന്നും സമാജ്‌വാദി പാര്‍ട്ടി വക്താവ് രാജേന്ദ്ര ചൗധരി പറഞ്ഞു. മുലായമിന്റെ 76 ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ ആഘോഷമാണ് സംഘടിപ്പിച്ചത്. വിവിധ ജില്ലകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ 76 കി .ഗ്രാം വീതമുളള കേക്കുകളാണ് മുറിച്ച് വിതരണം ചെയ്തത്.
Next Story

RELATED STORIES

Share it