മുലായം സര്‍ക്കാരിനെ പിരിച്ചുവിടാന്‍ യുപിഎ ശ്രമിച്ചെന്ന്

ന്യൂഡല്‍ഹി: യുപിഎ ഭരണകൂടം 2007ല്‍ ഉത്തര്‍പ്രദേശിലെ മുലായംസിങ് യാദവിന്റെ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ശ്രമം നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. ഒന്നാം യുപിഎ സര്‍ക്കാരില്‍ നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഭരദ്വാജാണ് കോണ്‍ഗ്രസ്സിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
അഴിമതി ആരോപണത്തിന്റെ മറവിലായിരുന്നു യുപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആവശ്യപ്പെട്ടതെങ്കിലും താന്‍ യോജിച്ചില്ലെന്ന് നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധമുള്ള ഭരദ്വാജ് ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഭരദ്വാജിന് മന്ത്രിസ്ഥാനം നല്‍കിയിരുന്നില്ല. പകരം കര്‍ണാടകത്തിന്റെ ഗവര്‍ണറാക്കുകയായിരുന്നു.
അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ബിജെപി നടത്തിയ നീക്കങ്ങളെ ഭരദ്വാജ് പരോക്ഷമായി പിന്തുണച്ചിരുന്നു.
Next Story

RELATED STORIES

Share it