Flash News

മുലയൂട്ടവേ കാര്‍ നീക്കം ചെയ്ത സംഭവം : വാദി പ്രതിയാകുന്ന വീഡിയോ പുറത്ത്

മുംബൈ: ഏഴു മാസം പ്രായമായ കുഞ്ഞിനെ കാറിലിരുന്ന് അമ്മ മുലയൂട്ടവെ, കാര്‍ ട്രാഫിക് പോലിസ് കെട്ടിവലിച്ചു കൊണ്ടുപോയി എന്ന പരാതിയുടെ മറുവശം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു.
മുംബൈ മാലാഡിലെ എസ്‌വി റോഡില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ വാര്‍്ത്താ ഏജന്‍സി പുറത്തുവിട്ടതോടെ കേസില്‍ വാദി പ്രതിയാകുന്ന സ്ഥിതിയായി.
ട്രാഫിക് നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്ത വാഹനം നീക്കം ചെയ്യാന്‍ പോലിസ് ശ്രമിച്ചപ്പോള്‍ മറ്റൊരാളുടെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ വാങ്ങി മുലയൂട്ടി വിവാദമാക്കുകയായിരുന്നു എന്ന ആരോപണമാണ് ഇതോടെ വാഹനത്തില്‍ നിന്ന് ഇറങ്ങാന്‍ പോലിസ് സ്ത്രീയോട് ആവശ്യപ്പെടുന്നതു മുതലുള്ള വീഡിയോയാണ് ഇതുവരെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഈ സമയം വരെ കുട്ടി കാറിന് വെളിയില്‍ നില്‍ക്കുന്ന ഒരു പുരുഷന്റെ കൈയിലായിരുന്നുവെന്നും കാര്‍ പിന്നീടാണു കുട്ടി സ്ത്രീയുടെ കൈയിലെത്തുന്നത് എന്നും തെളിയിക്കുന്ന വീഡിയോയാണ് വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടത്.
കുഞ്ഞിനെ കാറിലിരുന്ന് അമ്മ മുലയൂട്ടവെ, കാര്‍ ട്രാഫിക് പോലിസ് കെട്ടിവലിച്ചു കൊണ്ടുപോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പോലിസിന് നേര്‍ക്ക്്് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആരോപണ വിധേയനായ പോലിസുകാരനെ മഹാരാഷ്ട്ര സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. പോലിസ് നടപടി തികച്ചും ദൗര്‍ഭാഗ്യകരമാണെന്നു മുഖ്യമന്ത്രി ദേവേന്ദ്ര ഫസ്‌നാവിഡ് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമാക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവരുന്നത്.

Next Story

RELATED STORIES

Share it