മുറിവേറ്റവരുമായി ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും മുഖാമുഖം

ഗുവാഹത്തി: ആദ്യ മല്‍സരത്തിലേറ്റ തോല്‍വിക്കു പകരം വീട്ടാന്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഇന്നു കേരള ബ്ലാസ്‌റ്റേഴ്‌സുമായി പോരിനിറങ്ങുന്നു. കൊച്ചിയില്‍ നടന്ന കളിയില്‍ ബ്ലാസ്റ്റേഴ്‌സ് 3-1ന് നോര്‍ത്ത് ഈ സ്റ്റിനെ തകര്‍ത്തിരുന്നു. വടക്കു കിഴക്കുകാരുടെ ഹോംഗ്രൗ ണ്ടായ ഗുവാഹത്തിയിലെ ഇന്ദിരാഗാന്ധി സ്‌റ്റേഡിയത്തിലാണ് ഇരു ടീമും ഒരിക്കല്‍ കൂടി മുഖാമുഖമെത്തുന്നത്.
ആദ്യ മല്‍സരങ്ങളിലെ തക ര്‍ച്ചയ്ക്കുശേഷം ശക്തമായി തിരിച്ചു വന്നവരാണ് നോര്‍ത്ത് ഈസ്റ്റുകാര്‍. ഒമ്പത് മല്‍സരങ്ങളി ല്‍ 13 പോയിന്റോടെ പട്ടികയില്‍ അഞ്ചാം സ്ഥാനവുമായി സെമിയിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ് നോര്‍ത്ത് ഈസ്റ്റ്. നാലു വീതം ജയവും തോല്‍വി യും ഒരു സമനിലയുമാണ് ഫരിയാസ് പരിശീലിപ്പിക്കുന്ന ടീമി നുള്ളത്. സമ്മര്‍ദ്ദങ്ങളൊന്നുമി ല്ലാതെ തന്നെ സ്വന്തം നാട്ടുകാരുടെ പിന്തുണയോടെ ഇന്നു ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചു പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താനാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യമിടുന്നത്.
എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം ലീഗില്‍ നിന്നും പുറത്താവലിന്റെ വക്കിലാണ് ഇപ്പോഴുള്ളത്. ഒമ്പത് മ ല്‍സരങ്ങള്‍ കളിച്ച ബ്ലാസ്‌റ്റേഴ്‌സിന് രണ്ട് മല്‍സരങ്ങള്‍ മാത്രമാണ് ഇതു വരെ ജയിക്കാനായത്. അഞ്ച് മല്‍സരങ്ങളില്‍ കേരളം കീഴടങ്ങിയപ്പോള്‍ രണ്ട് മല്‍ സരം സമനിലയിലാവുകയും ചെയ്തു. എട്ടു പോയിന്റ് മാത്രമായി ലീഗില്‍ അവസാന സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇന്നു ജയത്തില്‍ കുറഞ്ഞതൊ ന്നും ഗുണം ചെയ്യില്ല.
ആദ്യ മല്‍സരങ്ങളില്‍ നിന്നു വ്യത്യസ്തമായി തന്റെ ടീം മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നതെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് ടെറി ഫെലാന്റെ പക്ഷം. അവസാനം കളിച്ച മൂന്നു മല്‍സരങ്ങളിലും മികച്ച പോരാട്ടമാണ് ടീം പുറത്തെടുത്തത്. നോര്‍ത്ത് ഈസ്റ്റ് മികച്ച ടീമാണെങ്കിലും ഒരിക്കല്‍ക്കൂടി അവരെ തോല്‍പ്പിച്ച് മൂന്നു പോയിന്റ് നേടാനാണ് ടീം തയ്യാറെടുത്തിരിക്കുന്നതെ ന്നും ഫെലാന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it