Flash News

മുറിവുകള്‍ ഒട്ടിക്കാന്‍ കഴിവുള്ള പശ



സിഡ്‌നി: ശരീരത്തിലെ മുറിവുകള്‍ ഒട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന പശ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ആസ്‌ത്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയിലെയും യുഎസിലെയും ബയോമെഡിക്കല്‍ രംഗത്തെ ഗവേഷകരാണ് കണ്ടുപിടിത്തത്തിനു പിന്നില്‍. ശസ്ത്രക്രിയക്കുശേഷം തുന്നിച്ചേര്‍ക്കുന്നതിനുപകരം ഈ പശ ഉപയോഗിച്ച് ഒട്ടിച്ചുവയ്ക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. വെറും ഒരുമിനിറ്റിനുള്ളില്‍ മുറിവ് ഒട്ടിച്ചുചേര്‍ക്കാന്‍ സാധിക്കുമെന്നും അവര്‍ അവകാശപ്പെട്ടു. ഇലാസ്തിക സ്വഭാവമുള്ള പശ ഉപയോഗിച്ച് ഒട്ടിച്ച മുറിവ് വീണ്ടും തുറക്കാനും സാധിക്കും. വികസിക്കുകയും സങ്കോചിക്കുകയും ചെയ്യുന്ന ശ്വാസകോശം, ഹൃദയം, ഹൃദയധമനികള്‍ അടക്കമുള്ള ശരീരഭാഗങ്ങളിലെ മുറിവുണക്കാനും ഇതുപയോഗിക്കാനാവും. തുന്നല്‍ ശ്രമകരമായ ആന്തരികാവയവങ്ങളുടെ മുറിവുണക്കാനും ഈ പശ ഏറെ സഹായകമാവും. ദ്രവരൂപത്തിലുള്ള പശ കലകളുടെ ഉപരിതലത്തിലെത്തുമ്പോള്‍ ഖരരൂപത്തിലാവുകയും മുറിവിനെ യോജിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുക. മെതാക്രൈലോയ്ല്‍-സബ്‌സ്റ്റിറ്റിയൂട്ടഡ് ട്രോപോലാസ്റ്റിന്‍ (ാലവേമരൃ്യഹീ്യഹൗെയേെശൗേലേറ ൃേീുീലഹമേെശി) അഥവാ മെട്രോ (ങലഠൃീ ) എന്ന ഹൈബ്രിഡ് ഇലാസ്റ്റിക് പ്രോട്ടീനില്‍ നിന്നാണ് പശ രൂപപ്പെടുത്തിയത്. സിഡ്‌നി സര്‍വകലാശാല പ്രസിദ്ധീകരിച്ച സയന്‍സ് ട്രാന്‍സലേഷന്‍ മെഡിസിന്‍ എന്ന ജേണലിലാണ് ഈ ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അള്‍ട്രാവയലറ്റ് ലൈറ്റിന്റെ സഹായത്തോടെയാണ് ഈ പശ ശരീരത്തില്‍ ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it