മുറിച്ചുമാറ്റിയ ലിംഗം ശസ്ത്രക്രിയയിലൂടെ കൂട്ടിച്ചേര്‍ത്തു



കോഴിക്കോട്: എട്ടു മണിക്കൂര്‍ നീണ്ട അപൂര്‍വ ശസ്ത്രക്രിയയിലൂടെ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ 26കാരന്റെ മുറിച്ചുമാറ്റിയ ലിംഗം പുനസ്ഥാപിച്ചു. കഴിഞ്ഞ 18നാണ് 90 ശതമാനത്തിലധികം ലിംഗം മുറിഞ്ഞുതൂങ്ങിയ അവസ്ഥയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ ആസ്റ്റര്‍ മിംസില്‍ പ്രവേശിപ്പിച്ചത്. യൂറോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ സംയുക്ത ശ്രമത്തിലൂടെയാണ് യുവാവിനു ജീവിതം തിരിച്ചുനല്‍കാന്‍ കഴിഞ്ഞത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏഴു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം രോഗി ആശുപത്രി വിട്ടതായി പ്ലാസ്റ്റിക് ആന്റ് റീകണ്‍സ്ട്രക്റ്റീവ് സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. കൃഷ്ണകുമാര്‍ പറഞ്ഞു. രോഗിക്ക് നാലാഴ്ചയ്ക്കുള്ളില്‍ സാധാരണ ജീവിതത്തിലേക്കു മടങ്ങാനാവുമെന്നു ഡോക്ടര്‍ പറഞ്ഞു. ഡോ. സജു നാരായണന്‍, ഡോ. അജിത്കുമാര്‍, ഡോ. ബിബിലാഷ്, ഡോ. രവികുമാര്‍ കരുണാകരന്‍, ഡോ. സൂര്‍ദാസ്, അനസ്തീസ്യസ്റ്റുമാരായ ഡോ. കിഷോര്‍, ഡോ. പ്രീത എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി.
Next Story

RELATED STORIES

Share it