മുര്‍സിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ഈജിപ്ഷ്യന്‍ മന്ത്രി

കെയ്‌റോ: പട്ടാളഭരണകൂടം പുറത്താക്കിയ ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ വധശിക്ഷ നടപ്പാക്കുമെന്ന് ടെലിവിഷന്‍ പരിപാടിയില്‍ സത്യം ചെയ്ത് പ്രസ്താവിച്ച ഈജിപ്ഷ്യന്‍ നീതിന്യായ വകുപ്പ് മന്ത്രി അഹമ്മദ് അല്‍ സിന്‍ത്‌നെതിരേ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി രാജിവയ്ക്കണമെന്നും വിചാരണ ചെയ്യണമെന്നും മുര്‍സി അനുകൂലികള്‍ ആവശ്യപ്പെട്ടു.
പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെയും മറ്റു ബ്രദര്‍ഹുഡ് നേതാക്കളുടെയും വധശിക്ഷ നടപ്പാക്കും. ദൈവത്തിന്റെ പേരില്‍ ഇക്കാര്യം താന്‍ സത്യം ചെയ്യുന്നതായും വിധി നടപ്പാക്കുന്നില്ലെങ്കില്‍ സ്ഥാനമൊഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ടെലിവിഷന്‍ പരിപാടിയിലാണ് സിന്‍ദ് ഇക്കാര്യം വ്യക്തമാക്കിയത്. ഓരോ രക്തസാക്ഷിക്കും പകരം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ വധിച്ചാലല്ലാതെ തന്റെ ഉള്ളിലെ തീ അണയുകയില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it