Flash News

മുരളീധരന്‍ ഗ്രൂപ്പ് മാറിയെന്ന് വിഎസ്

മുരളീധരന്‍ ഗ്രൂപ്പ് മാറിയെന്ന് വിഎസ്
X
VSതിരുവനന്തപുരം : കെ മുരളീധരന്‍ ഉമ്മന്‍ചാണ്ടിക്കുവേണ്ടി പ്രസംഗിക്കുന്നത് ഗ്രൂപ്പ് മാറിയതുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. പരാമര്‍ശത്തെത്തുടര്‍ന്ന് ബഹളമുണ്ടാക്കിയ ഭരണപക്ഷാംഗങ്ങള്‍ വിഎസിന്റെ പ്രസംഗം തടസപ്പെടുത്തി.
ചാരക്കേസില്‍ കരുണാകരനെ പ്രതിക്കൂട്ടിലാക്കിയ ഉമ്മന്‍ചാണ്ടിക്കൊപ്പമാണ് മുരളീധരന്‍ ഇപ്പോഴുള്ളതെന്നും കരുണാകരന്‍ ജീവിച്ചിരുന്നുവെങ്കില്‍ മുരളീധരനെ ചാട്ടവാറുകൊണ്ട് അടിക്കുമായിരുന്നുവെന്നും വിഎസ് പറഞ്ഞു.പരാമര്‍ശത്തെത്തുടര്‍ന്ന്്് മുരഴളീധരനും മറ്റ് ഭരണകക്ഷി അംഗങ്ങളും രംഗത്തു വന്നതോടെ വിഎസിന്റെ പ്രസംഗം തടസപ്പെട്ടു. [related]
ബഹളത്തെത്തുടര്‍ന്ന് സ്പീക്കര്‍ സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
Next Story

RELATED STORIES

Share it