മുബൈയില്‍ കനത്ത തീപിടിത്തം

മുബൈയില്‍ കനത്ത തീപിടിത്തം
X




മുബൈ: മുബൈയിലെ ഫോര്‍ട്ട് മേഖലയിലെ കോത്താരി ബില്‍ഡിംങില്‍ വന്‍തീപിടിത്തം. തീപ്പിടിത്തെതുടര്‍ന്ന് കെട്ടിടം ഭാഗികമായി തകര്‍ന്നു വീണു.   കെട്ടിടത്തിന് ശനിയാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് തീപ്പിടിച്ചത്. ആര്‍ക്കും സാരമായ പരിക്കില്ല.മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം കണ്ടത്. തീ പിന്നീട് നാലാം നിലയിലേക്കും പടര്‍ന്നതിനെത്തുടര്‍ന്ന് 16 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. തീപിടിത്തത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്ക് പരിക്കേറ്റു.




നിലവില്‍ തീ നിയന്ത്രണവിധേയമാമെന്ന അഗ്‌നിരക്ഷാസേനയ്ക്ക നേതൃത്വം കൊടുത്ത ചീഫ് ഫയര്‍ ഓഫീസര്‍ അറിയിച്ചു.
16 ഫയര്‍ എന്‍ജിനുകളും 11 ടാങ്കറുകളും 150 ഫയര്‍ ഓഫീസര്‍മാരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. നിലവില്‍ എല്ലാം നിയന്ത്രണ വിധേയമാണ്, അദ്ദേഹം അറിയിച്ചു.തീപ്പിടത്തിനുള്ള കാരണം വ്യക്തമല്ല. അപകട സാധ്യത കണക്കിലെടുത്ത് കെട്ടിടം പൂര്‍ണ്ണമായും ഒഴിപ്പിച്ചു.

Next Story

RELATED STORIES

Share it