Flash News

മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു ; മെഹബൂബാ മുഫ്തി അടുത്ത മുഖ്യമന്ത്രിയാവും

മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു ; മെഹബൂബാ മുഫ്തി അടുത്ത മുഖ്യമന്ത്രിയാവും
X
TH15_MUFTI__231104_2686320p

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് (79) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന്് ചികില്‍സയിലിരിക്കേ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

രണ്ടാഴ്ച മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്നാണ് എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം മുമ്പ് നില വഷളാവുകയായിരുന്നു. വിപിസിങ് മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സെയ്ദ് രണ്ടു തവണ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിയായി.

1986ല്‍ രാജീവ് ഗാന്ധി മന്ത്രിസഭയില്‍ ടൂറിസം മന്ത്രിയായിരുന്നു. 2002 മുതല്‍ 2005വരെയായിരുന്നു ഇതിനുമുന്‍പ് മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്. ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ മുഫ്തി ബിജെപി പിന്തുണയോടെയാണ് ഇത്തവണ അധികാരത്തിലേറിയത്.പിഡിപി നേതാവ് മെഹബൂബാ മുഫ്തി മകളാണ്. 1999 ലാണ് പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി രൂപീകരിച്ചത്. മെഹബൂബാ മുഫ്തി അടുത്ത മുഖ്യമന്ത്രിയാവും.
Next Story

RELATED STORIES

Share it