ernakulam local

മുപ്പത് കിലോ പുകയില ഉല്‍പന്നങ്ങളുമായി ഉത്തരേന്ത്യക്കാര്‍ പിടിയില്‍



ആലുവ: ആലുവ റെയില്‍വെ സറ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മുപ്പത് കിലോഗ്രാം പുകയില ഉല്‍പന്നങ്ങളുമായി രണ്ട പേര്‍ പിടിയിലായി. ആലുവ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ ക്വിക്ക് റെസ്‌പ്പോണ്‍സ് ടീമും ആലുവ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു പരിശോധന. 30000 രൂപ വിലമതിക്കുന്ന ഹാന്‍സ്, പാന്‍ പരാഗ് ഇനങ്ങളാണ് പിടിച്ചെടുത്തത്. ആസാം സ്വദേശികളായ റെജിബുള്‍ ഇസ്ലാം, റാബുള്‍ ഹുസൈന്‍ എന്നിവരെ പിടികൂടി. ശനിയാഴ്ച പ്രധാനമന്ത്രിയെത്തുന്നതിനാല്‍ സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ടാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ പരിശോധന. പരിശോധനയില്‍ ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഗീരീഷ്, ഹെഡ് കോണ്‍സ്റ്റബിളായ ഷാലുദേവസ്യ, കോണ്‍സ്റ്റബിളായ ഷാനവാസ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ എം എസ് ബാലകൃഷ്ണന്‍, പ്രിവന്റീവ് ഓഫിസര്‍മാരായ അനീഷ് മോഹന്‍, കാര്‍ത്തികേയന്‍, സിവില്‍ എക്‌സൈസ് ഓഫീസറായ ഷിവിന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it