Flash News

മുന്‍ ബിജെഡി എംഎല്‍എ ബിജെപിയില്‍



ഭുവനേശ്വര്‍: മുന്‍ ബിജെഡി (ബിജു ജനതാദള്‍) എംഎല്‍എ അശോക് കുമാര്‍ പാണിഗ്രാഹി ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. ബാര്‍ഗ്രാഹ് ജില്ലയിലെ ബിജാപുര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നീക്കം. കേന്ദ്രമന്ത്രിമാരായ ജുവല്‍ ഓറം, ധര്‍മേന്ദ്ര പ്രധാന്‍, ബിജെപി സംസ്ഥാന നേതാക്കളായ അര്‍ജുന്‍ സിങ്, ബസന്ത് പാണ്ഡേ എന്നിവര്‍ പങ്കെടുത്ത പൊതുപരിപാടിയിലാണ് പാണിഗ്രാഹി ബിജെപിയില്‍ ചേര്‍ന്നത്. 2004ല്‍ ബിജാപുരില്‍ നിന്ന് വിജയിച്ചാണ് ഇദ്ദേഹം ഒഡീഷ നിയമസഭയില്‍ എത്തിയത്. കോണ്‍ഗ്രസ് സിറ്റിങ് എംഎല്‍എയായിരുന്ന സുബര്‍ സാഹിം ആഗസ്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.  വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സാഹുവിന്റെ ഭാര്യ റിത സാഹുവാണ് ബിജെഡിയുടെ സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it