World

മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി കസ്റ്റഡിയില്‍

പാരിസ്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയമവിരുദ്ധമായി ഫണ്ട് ശേഖരിച്ചു എന്ന കേസില്‍ മുന്‍ ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയെ പോലിസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ലിബിയയിലെ  മുന്‍ ഭരണാധികാരി മുഅമ്മര്‍ ഗദ്ദാഫിയില്‍ നിന്ന് അനധികൃതമായി ഫണ്ട് ശേഖരിച്ചുവെന്നാണ് ആരോപണം. പാരിസിലെ നാന്റര്‍ പോലിസ് സ്‌റ്റേഷനിലാണ് ഇന്നലെ രാവിലെ സര്‍കോസിയെ ചോദ്യം ചെയ്തത്.
2007ല്‍ ഫ്രഞ്ച് തിരഞ്ഞെടുപ്പു വിജയത്തിന് ഗദ്ദാഫിയും മറ്റു ലിബിയന്‍ ശക്തികളും പണം ചെലവഴിച്ചു എന്നാണ് ആരോപണം. 2007 മുതല്‍ 2012 വരെ ഫ്രഞ്ച് പ്രസിഡന്റായിരുന്നു സര്‍കോസി.
ഫ്രാന്‍സില്‍ സമീപകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസാണിത്. 2013ല്‍ തന്നെ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും ആദ്യമായാണ് സര്‍കോസിയെ ചോദ്യം ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഗദ്ദാഫിയില്‍ നിന്ന് 50 ദശലക്ഷം യൂറോ കൈപ്പറ്റിയെന്നാണ് ആരോപണം. നിയമപരമായി പ്രചാരണത്തിന് ഉപയോഗിക്കാവുന്നതിന്റെ ഇരട്ടിയിലധികമായിരുന്നു ഇത്.
Next Story

RELATED STORIES

Share it