Flash News

മുന്‍ പിഎല്‍എ നേതാവിന്റെ കൊലപാതകം; വ്യാജ ഏറ്റുമുട്ടലെന്ന് പോലിസിന്റെ ഏറ്റുപറച്ചില്‍

മുന്‍ പിഎല്‍എ നേതാവിന്റെ കൊലപാതകം; വ്യാജ ഏറ്റുമുട്ടലെന്ന് പോലിസിന്റെ ഏറ്റുപറച്ചില്‍
X
[caption id="attachment_42629" align="alignnone" width="801"]5 വ്യാജഏറ്റുമുട്ടലിന് തൊട്ടുമുമ്പ് പിഎല്‍എ നേതാവ് സഞ്ജിത്ത് മഷീന്‍ പോലിസിനൊപ്പം[/caption]

ഇംഫാല്‍:മുന്‍ പിഎല്‍എ (പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ) നേതാവ് സഞ്ജിത്ത് മഷിന്റേ കൊലപാതകം വ്യാജഏറ്റുമുട്ടലായിരുന്നുവെന്ന് കൃത്യം ചെയ്ത പോലിസുകാരന്റെ ഏറ്റുപറച്ചില്‍.2009 ല്‍ സഞ്ജിത്തിനെ താനടങ്ങളുന്ന പോലിസ് സംഘം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹെഡ്‌കോണ്‍സ്റ്റബിള്‍ ഹെറോജിത്ത് സിങ് വെളിപ്പെടുത്തി. നിരായുധനായ സഞ്ജിത്തിന്റെ നെഞ്ചിലേക്ക് തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നവെന്ന് സിങ് സിഎന്‍എന്‍ഐബിഎന്‍ ചാനലിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

[caption id="attachment_42630" align="alignnone" width="750"]singh സഞ്ജിത്ത് മഷീനെ വധിച്ച പോലിസുകാരന്‍ ഹെറോജിത്ത് സിങ്[/caption]

സീനിയര്‍ പോലിസ് ഉദ്ദ്യോഗസ്ഥന്റെ ഉത്തരവ് താന്‍ അനുസരിക്കുകയായിരുന്നു. അന്നത്തെ മണിപ്പൂര്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും ഇക്കാര്യം അറിയാമായിരുന്നു. വെളിപ്പെടുത്തലിനെ തുടര്‍ന്ന് തന്റെ ജീവനില്‍ തനിക്ക് പേടിയുണ്ടെന്ന് സിങ് പറഞ്ഞു.
പോലിസില്‍ കീഴടങ്ങാനെത്തിയ സഞ്ജിത്തിനെ പോലിസ് കൊലപ്പെടുത്തിയതിനെതിരേ മണിപ്പൂര്‍ പോലിസ് കമാന്‍ഡോകള്‍ രംഗത്തെത്തിയിരുന്നു.നിരായുധനായ സഞ്ജീത്ത് ഒരു ഷോപ്പില്‍ വെടിയേറ്റു കിടക്കുന്ന ഫോട്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരുന്നു.  മണിപ്പൂരില്‍ ഈ സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അതിനിടെ കേസില്‍ സര്‍ക്കാര്‍ നീതി നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം തന്റെ മകനെ കൊലപ്പെടുത്തിയ ആളെ പകരം വീട്ടാന്‍ തനിക്ക് കൈമാറണമെന്നും സഞ്ജീത്തിന്റെ മാതാവ് ആവശ്യപ്പെട്ടു. അതിനിടെ കേസ് സിബിഐക്ക് വിടാന്‍ തീരുമാനമായി.

Next Story

RELATED STORIES

Share it