മുന്‍ ജഡ്ജിക്ക് എതിരായ കേസ്: വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് കോടതി തടഞ്ഞു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് ഹൈക്കോടതി മുന്‍ജഡ്ജി ഇശ്‌റത്ത് മസ്‌രൂര്‍ ഖുദ്ദൂസി ഉള്‍പ്പെട്ട മെഡിക്കല്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും സംപ്രേഷണം ചെയ്യുന്നതും ഡല്‍ഹി കോടതി തടഞ്ഞു.
ഖുദ്ദൂസി സമര്‍പ്പിച്ച ഹരജിയിലാണ് അഡീഷനല്‍ ജില്ലാ ജഡ്ജി ട്വിങ്കിള്‍ വധ്‌വയുടെ ഉത്തരവ്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തന്റെ യശസ്സിനെ ബാധിക്കുമെന്നാണു ഖുദ്ദൂസി ചൂണ്ടിക്കാണിച്ചത്.
പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ഖുദ്ദൂസിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരേ പ്രതിപക്ഷം സമര്‍പ്പിച്ച ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ചൂണ്ടിക്കാണിച്ച ആരോപണങ്ങളിലൊന്ന് പ്രസാദ് എജ്യൂക്കേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ടതാണ്.
Next Story

RELATED STORIES

Share it