മുന്‍ ക്രിക്കറ്റ് താരം എന്‍ഐഎഫ്ടി തലവന്‍

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും രണ്ടു തവണ ബിജെപി എംപിയുമായിരുന്ന ചേതന്‍ ചൗഹാനെ ദേശീയ ഫാഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റിയൂട്ട് (എന്‍ഐഎഫ്ടി) ചെയര്‍മാനായി നിയമിച്ചു. തന്റെ നിയമനത്തില്‍ ചൗഹാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് നന്ദി അറിയിച്ചു.
2006ലെ എന്‍ഐഎഫ്ടി ആക്ട് അനുസരിച്ച് പ്രഗല്ഭനായ അക്കാദമിഷ്യന്‍, ശാസ്ത്രജ്ഞന്‍, സാങ്കേതികവിദഗ്ധന്‍, പ്രഫഷണല്‍ എന്നിവരില്‍ ആരെങ്കിലുമാണ് സ്ഥാപനത്തിന്റെ ചാന്‍സലര്‍ ആയി രാഷ്ട്രപതി ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യേണ്ടത്. ഇതില്‍ ഏതു വിഭാഗത്തിലാണ് ചൗഹാന്‍ പെടുക എന്ന കാര്യം വ്യക്തമല്ല. മൂന്ന് വര്‍ഷത്തേക്കാണു നിയമനം.
ഒരു കാലത്ത് സുനില്‍ ഗാവസ്‌കറോടൊപ്പം ഇന്ത്യയുടെ ഓപണിങ് ബാറ്റ്‌സ്മാനായ ചൗഹാന്‍ നിലവില്‍ ഡല്‍ഹി ആന്റ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡിഡിസിഎ) ഉപാധ്യക്ഷനും മുതിര്‍ന്ന ബിസിസിഐ ഭാരവാഹിയുമാണ്.
Next Story

RELATED STORIES

Share it