മുന്‍ എംപിയുടെ വീട്ടില്‍ തീപിടുത്തം; മരുമകളും പേരമക്കളും മരിച്ചു

വാറങ്കല്‍: കോണ്‍ഗ്രസ് മുന്‍ എംപിയുടെ വീട്ടിലുണ്ടായ തീപ്പിടുത്തത്തില്‍ നാലുമരണം. സിരിസില്ലാ രാജയ്യയുടെ വീട്ടിലാണ് തീപിടിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

മരുമകള്‍ സരിക, പേരമക്കള്‍ അഭിനവ്,അയാന്‍,ശ്രിയാന്‍ എന്നിവരാണ് മരിച്ചത്. ഗ്യാസ് സിലിണ്ടര്‍ ചോര്‍ച്ചയാണെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ സരിക ഭര്‍ത്താവും രാജയ്യയുടെ മകനുമെതിരെ സ്ത്രീധനം വാങ്ങിയെന്നാരോപിച്ച് കേസ് നല്‍കുകയും രാജയ്യയുടെ വീട്ടിന് പുറത്ത് കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it