മുന്‍ എംഎല്‍എയെ അവഗണിച്ചതിന് എതിരേ പൊട്ടിത്തെറിച്ച് റവന്യൂ മന്ത്രി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്തിയ സര്‍ഗോല്‍സവം പരിപാടിയില്‍ സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ എം നാരായണനെ അവഗണിച്ചതിനെതിരേ പൊട്ടിത്തെറിച്ച് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ സമാപിച്ച സംസ്ഥാന പട്ടികവര്‍ഗ സര്‍ഗോല്‍സവത്തിന്റെ സമാപന വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. പരിപാടിയിലും കുടാതെ മേളയിലെ സംഘാടനത്തിലും നാരായണനെയും കുമാരനെയും തഴഞ്ഞത് ശരിയായില്ലായെന്ന് റവന്യൂ മന്ത്രി ഈ ചന്ദ്രശേഖരന്‍ പറഞ്ഞു. സമാപന പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ വി വി രമേശനെയും പി കരുണാകരന്‍ എംപിയെയും വേദിയിലിരുത്തി റവന്യൂ മന്ത്രി പൊട്ടിത്തെറിച്ചത്. തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മാത്രമാണ് രാഷ്ട്രീയ കക്ഷികള്‍ എന്ന നിലയില്‍ പരസ്പരം മല്‍സരിക്കേണ്ട ആവശ്യമുള്ളൂ. അത് കഴിഞ്ഞ് ഒരു സര്‍ക്കാര്‍ വന്ന് കഴിഞ്ഞാല്‍ ആ സര്‍ക്കാര്‍ എല്ലാവരെയും ഒരു പോലെ കാണണം. ആരെങ്കിലും ഏതെങ്കിലും രീതിയില്‍ മികച്ചവരാണെന്ന് നടിക്കരുതെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യങ്ങള്‍ ഉദ്യോഗസ്ഥന്‍മാര്‍ എല്ലാവരോടും കൂടിയാലോചിച്ച് ചെയ്യണം. ഇതില്‍ എന്തെങ്കിലും വീഴ്ചകളുണ്ടായാല്‍ അത് സര്‍ക്കാരിനെയാണ് ബാധിക്കുകയെന്നും മന്ത്രി പറഞ്ഞു. ഏതെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കുമെന്ന് മികച്ച സംഘാടനമാണ് മേളയിലുണ്ടായതെന്നും തുടര്‍ന്ന് സംസാരിച്ച പി കരുണാകരന്‍ എംപി പറഞ്ഞു.
Next Story

RELATED STORIES

Share it