Cricket

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് നിര്യാതനായി



ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. എഴുപത്തിയഞ്ച് വയസ്സായിരുന്നു.1959-60 കാലഘട്ടങ്ങളില്‍  ആഭ്യന്തര ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്ന മില്‍ഖ, ഇന്ത്യയ്ക്കു വേണ്ടി നാലു ടെസ്റ്റ് മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മില്‍ഖയുടെ മൂത്ത സഹോദരന്‍ കൃപാല്‍ സിങ്ങും ഇന്ത്യന്‍ താരമായിരുന്നു. ഇരുവരും ഒരുമിച്ച് ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റ് മല്‍സരത്തില്‍ കളിക്കാനിറങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു മില്‍ഖയുടെ മല്‍സരങ്ങള്‍. ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായിരുന്ന സിങ് രഞ്ജി ട്രോഫിയില്‍ 12 തവണ തമിഴ്‌നാടിനു വേണ്ടിയും കളിച്ചിരുന്നു. എസ്ബിഐ ഉദ്യോഗസ്ഥനായിരുന്നു.
Next Story

RELATED STORIES

Share it