Kottayam Local

മുന്‍വൈരാഗ്യം; വിധവയായ യുവതിയെ അയല്‍ക്കാരി മര്‍ദ്ദിച്ചു



ചിങ്ങവനം: മുന്‍വൈരാഗ്യം മൂലം വിധവയായ യുവതിയെ അയല്‍ക്കാരി മര്‍ദ്ദിച്ചു. കോടിമത പുതുവല്‍ അയിഷയുടെ മകള്‍ സോമോളെന്ന ആതിരക്കാണ് (26) മര്‍ദ്ദനമേറ്റത്. അയല്‍ക്കാരിയാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ യുവതിയെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തെ തുടര്‍ന്ന് മൂക്കിനു പരിക്കേറ്റ യുവതിയെ മാതാവ് എത്തിയാണ് ആശുപത്രിയിലാക്കിയത്. കോടിമത പാലത്തിനു സമീപം പുറമ്പോക്കു ഭൂമിയിലാണ് യുവതി അമ്മയ്്‌ക്കൊപ്പം നാലും രണ്ടും വയസ്സുള്ള മക്കളുമായി താമസം. ഇവരുടെ പിതാവ് രണ്ടു വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഭൂമി ഒഴിയാന്‍ ആവശ്യപ്പെട്ടതോടെ ജീവനൊടുക്കിയിരുന്നു. താമസിയാതെ യുവതിയുടെ ഭര്‍ത്താവും മരണപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 14ന് വഴിയരികിലെ പൈപ്പില്‍ നിന്ന് വെളളമെടുക്കുന്നതിനെ ചൊല്ലി ആതിരയും അയല്‍വാസിയായ സ്ത്രീയുമായി വാക്കുതര്‍ക്കമുണ്ടായി. അന്നും മര്‍ദ്ദിച്ചിരുന്നതായി ആതിര ചിങ്ങവനം പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it