മുന്‍നിരക്കാര്‍ മുന്നോട്ട്

മെല്‍ബണ്‍: റാങ്കിങി ല്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങള്‍ ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ മുന്നേറ്റം നട ത്തി. പുരുഷ സിംഗിള്‍സില്‍ രണ്ടാം സീഡായ ബ്രിട്ടന്റെ ആന്‍ഡി മുറേ, നാ ലാം സീഡ് സ്റ്റാനിസ്‌ലാസ് വാവ്‌റിന്‍ക, എ ട്ടാം സീഡ് ഡേവിഡ് ഫെറര്‍ എന്നിവരും വനിതാ സിംഗിള്‍സില്‍ മൂന്നാം സീഡായ സ്‌പെയിനിന്റെ ഗബ്രീന്‍ മുഗുറുസ, ഏഴാം സീഡ് ആഞ്ചലിക് കെര്‍ബര്‍, 14ാം സീഡ് ബെലാറസിന്റെ വിക്ടോറിയ അസരെന്‍ക, 20ാം സീഡ് അന ഇവാനോവിച്ച് എന്നിവരും മൂന്നാംറൗണ്ടില്‍ കടന്നു.
എന്നാല്‍ 19ാം സീഡായ യെലേന യാങ്കോവിച്ച്, 30ാം സീഡായ ജര്‍മനിയുടെ സബീന്‍ ലിസിക്കി എന്നിവര്‍ രണ്ടാംറൗണ്ടില്‍ തോറ്റു പുറത്തായി.
ഇന്നലെ നടന്ന രണ്ടാംറൗണ്ടില്‍ ആതി ഥേയതാരമായ സാം ഗ്രോത്തിനെയാണ് മുറേ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്തത്.
മല്‍സരത്തില്‍ ഒരിക്കല്‍പ്പോലും മുറേയ്ക്ക് ഭീണഷിയുയര്‍ത്താന്‍ ഗ്രോത്തിനായില്ല. 6-0, 6-4, 6-1 എന്ന സ്‌കോറിനാണ് ബ്രിട്ടീഷ് താരത്തിന്റെ വിജയം. മല്‍സരം ഒരു മണിക്കൂറും 30 മിനിറ്റും കൊണ്ട് അവസാനിച്ചു. ആദ്യ സെറ്റ് തൂത്തുവാരാന്‍ 29 മിനിറ്റ് മാത്രാണ് മുറേയ്ക്കു വേണ്ടി വന്നത്.
ലോക ടെന്നിസിലെ ഏറ്റവും വേഗമേറിയ സര്‍വ് ഉതിര്‍ത്ത താരമെന്ന റെക്കോഡ് ഗ്രോതത്തിന്റെ പേരിലാണ്. 163 എംപിഎച്ചാണ് 28കാരനായ താരത്തിന്റെ സര്‍വിന്റെ വേഗത. പക്ഷെ മല്‍സരത്തിന്റെ തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്ന മുറേ എതിരാളിക്ക് തിരിച്ചുവരാനുള്ള ഒരു പഴു തും അനുവദിച്ചില്ല.
അടുത്ത റൗണ്ടില്‍ പോര്‍ച്ചുഗലിന്റെ ജാവോ സോസയാണ് മുറേയുടെ എതിരാളി. ജയിച്ചാല്‍ ബ്രിട്ടീഷ് താരത്തിനു പ്രീക്വാര്‍ട്ടറില്‍ ഇടംപിടിക്കാം. നാലു വര്‍ഷത്തിനിടെ മൂന്നാംതവണയാണ് ഇരുവരും മുഖാമുഖം വരുന്നത്.
മറ്റു പുരുഷ സിംഗിള്‍സുകളില്‍ ഫെറര്‍ 6-2, 6-4, 6-4ന് മുന്‍ ലോക ഒന്നാംറാങ്കുകാരനും ആസ്‌ത്രേലിയന്‍ താരവുമായ ലെയ്റ്റന്‍ ഹെവിറ്റിനെയും വാവ്‌റിന്‍ക 6-2, 6-3, 6-4ന് ചെക് റിപബ്ലിക് താരം റഡെക് സ്റ്റെപാനെക്കിനെയും ഗെയ്ല്‍ മോണ്‍ഫില്‍സ് 7-5, 6-4, 6-1ന് നികോളാസ് മഹുത്തിനെയും ജോണ്‍ ഇസ്‌നര്‍ 6-3, 7-6, 7-6 ന് മാര്‍സെല്‍ ഗ്രനോളേഴ്‌സിനെയും മിലോസ് റവോനിക് 7-6, 7-6, 7-5ന് ടോമി റോബ്രെഡോയെയും തോല്‍പ്പിച്ചു. സ്പാനിഷ് താരം ഫെര്‍ണാ ണ്ടോ വെര്‍ഡാസ്‌കോയെ ഇസ്രായേലിന്റെ ഡ്യുഡി സേല 6-4, 3-6, 3-6, 6-7ന് വീഴ്ത്തി.
വനിതാ സിംഗിള്‍സില്‍ മുഗുറുസ 6-4, 6-2ന് ബെല്‍ജിയത്തിന്റെ കേസ്റ്റ ന്‍ ഫഌപ്‌കെന്‍സിനെയും അന 6-3, 6-3ന് അനസ്താസ്യ സെവാസ്റ്റോവയെയും അസരെന്‍ക 6-1, 6-2ന് ദാങ്ക കൊവിനിച്ചിനെയും കെര്‍ബര്‍ 6-2, 6-4ന് അലെക്‌സാന്‍ഡ്ര ഡല്‍ഗെറുവിനെയും തോല്‍പ്പിച്ചു.
യെലേന യാങ്കോവിച്ചിനെ ജര്‍മനിയുടെ ലോറ സിയെഗ്മണ്ടാണ് നേരിട്ടുള്ള സെറ്റുകള്‍ക്കു ഞെട്ടിച്ചത്. സ്‌കോര്‍: 6-3, 6-7, 4-6.
മുന്‍ ഗ്രാന്റ്സ്ലാം ജേതാവായ ലിസിക്കിയെ ചെക് റിപബ്ലിക്കിന്റെ ഡെ നിസ അലെര്‍തോവ 6-3, 2-6, 6-4ന് കീഴടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it