Flash News

മുന്‍കാല പ്രാബല്യത്തോടെ 571 ക്രഷുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു



തിരുവനന്തപുരം: സംസ്ഥാനത്ത് രാജീവ് ഗാന്ധി നാഷനല്‍ ക്രഷ് സ്‌കീം പദ്ധതി പ്രകാരം 571 ക്രഷുകള്‍ മുന്‍കാല പ്രാബല്യത്തോടെ സാമൂഹിക നീതി വകുപ്പ് ഏറ്റെടുത്തതായി മന്ത്രി കെ കെ ശൈലജ. നടപ്പുവര്‍ഷം ജനുവരി 1 മുതല്‍ സ്‌കീം നടത്തിപ്പിനായുള്ള ഓണറേറിയം, അലവന്‍സുകള്‍ ഉള്‍പ്പെടെ ക്രഷുകള്‍ക്ക് ലഭിക്കും. ഇതിനായി 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാനവിഹിതവുമായാണ് നേരത്തേ നിശ്ചയിച്ചിരുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം എന്‍ജിഒ വിഹിതവും ഉള്‍പ്പെടുത്തണം എന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ വിഹിതം 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ വിഹിതം 30 ശതമാനവും ഉള്‍പ്പെടെയാകും ക്രഷുകള്‍ക്കുള്ള ചെലവുവിഹിതം നല്‍കുക. ഇതില്‍ ബാക്കി 10 ശതമാനം തുക എന്‍ജിഒ വിഹിതമാണ്. സംസ്ഥാന ശിശുക്ഷേമ സമിതി നടത്തിവരുന്ന 220 ക്രഷുകളുടെ നടത്തിപ്പു ശിശുക്ഷേമ സമിതിയെ  ഏല്‍പിച്ചു. ഇതോടെ എന്‍ജിഒ വിഹിതമായ 10 ശതമാനം തുക ശിശുക്ഷേമ സമിതി വഹിക്കും.  ഐസിഡിഎസിന്റെ ബ്ലോക്ക്-ജില്ലാതല മോണിറ്ററിങ് കമ്മിറ്റികള്‍ യഥാക്രമം സ്‌കീമിന്റെ ബ്ലോക്ക്-ജില്ലാതല കമ്മിറ്റികളായും ഐസിഡിഎസ് മിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി സംസ്ഥാന മോണിറ്ററിങ് കമ്മിറ്റിയായും  പ്രവര്‍ത്തിക്കും.
Next Story

RELATED STORIES

Share it