മുന്‍കരുതല്‍ നടപടി സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മാഹിയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ സാഹചര്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊലപാതകങ്ങളെ അപലപിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു നിര്‍ദേശം നല്‍കിയതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആവശ്യമെങ്കില്‍ മാഹി പോലിസിന് സഹായം നല്‍കാന്‍ കേരള പോലിസിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it