Flash News

മുന്നാര്‍ സര്‍വകക്ഷിയോഗത്തില്‍ മണി പങ്കെടുത്തില്ല

മുന്നാര്‍ സര്‍വകക്ഷിയോഗത്തില്‍ മണി പങ്കെടുത്തില്ല
X


തിരുവനന്തപുരം: മുന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തൈക്കാട് ഗവ.ഗസ്റ്റ് ഹൗസില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ വൈദ്യുതവകുപ്പ് മന്ത്രി എം എം മണി പങ്കെടുത്തില്ല.

നേരത്തെ മുന്നാറിലെ കൈയറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍, റവന്യു ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നപ്പോള്‍ മന്ത്രി മണി പങ്കെടുക്കുകയും ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്നാറിലെ ഒഴിപ്പിക്കലില്‍ നടപടിയെടുക്കുമ്പോള്‍ മന്ത്രി എം എം മണിയോട് കൂടിയാലോചിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഇടുക്കിയില്‍ നിന്നുള്ള മന്ത്രിയെന്ന നിലയിലായിരുന്നു ഇതെന്നായിരുന്നു പിന്നീട് നല്‍കിയ വിശദീകരണം. എന്നാല്‍, ഇന്നത്തെ സര്‍വകക്ഷി യോഗത്തിലോ, അതിന് മുന്‍പ് നടന്ന പരിസ്ഥിതി, മാധ്യമ, മതമേലധ്യക്ഷന്‍മാരുടെ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലോ മണി പങ്കെടുത്തിരുന്നില്ല. അതേ സമയം, റവന്യമന്ത്രി ഇ ചന്ദ്രശേഖരന്‍, എ കെ ബാലന്‍, കെ രാജു എന്നിവര്‍ പൂര്‍ണസമയവും പങ്കെടുക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it