Flash News

മുന്നാക്ക സമുദായ സംവരണം: എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ നാളെ

കോഴിക്കോട്: മുന്നാക്ക സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നാളെ സംസ്ഥാനത്തെ കലക്ടറേറ്റുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍ അറിയിച്ചു. സംവരണത്തിന്റെ മാനദണ്ഡം ജാതിയും സാമൂഹിക പിന്നാക്കാവസ്ഥയുമാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടനയെ മറികടന്നുകൊണ്ട് മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം നല്‍കാനുള്ള നീക്കം നിലവിലുള്ള സംവരണത്തിന് അര്‍ഹമായ വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതില്‍ സംശയമില്ല. ഇടതുസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന താല്‍പര്യം ജാതി -സമുദായ താല്‍പര്യത്തെക്കാളുപരി രാഷ്ട്രീയ നേട്ടമാണ്. ഇത് വളരെയധികം പ്രതിസന്ധി സൃഷ്ടിക്കും. സര്‍ക്കാര്‍ സംവിധാനത്തില്‍ നിലവില്‍ സംവരണം ലഭിച്ചുകൊണ്ടിരിക്കുന്ന വിഭാഗങ്ങള്‍ക്ക് കൃത്യമായ രീതിയില്‍ ഇപ്പോഴും കുറ്റമറ്റ രീതിയില്‍ ജോലി ലഭ്യമാക്കുന്നതിലും സംവരണ ഒഴിവുകള്‍ നികത്തുന്നതിലും സര്‍ക്കാര്‍ വന്‍ പരാജയമാണ്. മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനുള്ള ഗുജറാത്ത് സര്‍ക്കാരിന്റെ തീരുമാനത്തെ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതിയുടെ വിധി കേരള സര്‍ക്കാര്‍ വിലയിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it