malappuram local

മുന്നാക്ക സംവരണം: ഇന്ന് എസ്ഡിപിഐ കലക്ടറേറ്റ് ധര്‍ണ

മലപ്പുറം: മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേ എസ്ഡിപിഐ ഇന്നു രാവിലെ കലക്ടറേറ്റ് ധര്‍ണ നടത്തും. സംവരണത്തിന്റെ മാനദണ്ഡം ജാതിയും സാമൂഹികമായ പിന്നാക്കാവസ്ഥയുമാണെന്നു ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഭരണഘടനാ നിര്‍ദേശങ്ങളെ ലംഘിച്ചുകൊണ്ടു മുന്നാക്കക്കാര്‍ക്ക് സംവരണം നടപ്പാക്കാനുള്ള നീക്കം സവര്‍ം പ്രീണനത്തിന്റെ ഭാഗമാണ്. നിലവില്‍ പിഎസ്‌സിയടക്കമുള്ള മേഖലയില്‍ സംവരണം കൃത്യമായി പാലിക്കാത്തതു കാരണം പിന്നാക്കങ്ങള്‍ക്ക് അര്‍ഹമായ പ്രാധിനിത്യം ലഭിക്കുന്നില്ല. പിഎസ്‌സിയില്‍ ഇരുപതിന്റെ റൊട്ടേഷന്‍ പാലിക്കപ്പെടുന്നതുമൂലം പട്ടികജാതി പട്ടികവര്‍ഗ സമുഹങ്ങള്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമാക്കുന്ന സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണ്. മുന്നാക്കക്കാര്‍ക്കു സംവരണമേര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരേ ഗുജറാത്തില്‍ ഹൈക്കോടതി വിധിയുണ്ടായിട്ടും കേരളത്തില്‍ നടപ്പാക്കാനുള്ള ശ്രമം നീതി പീഠത്തോടുള്ള ഭരണകൂട വെല്ലുവിളിയായി കാണേണ്ടതുണ്ട്. ധര്‍ണ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എ ഹമീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര, എ കെ മജീദ്, അഡ്വ. സാദിഖ് നടുതൊടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബു മണി കരുവാരകുണ്ട് , അരീക്കന്‍ ബീരാന്‍ കുട്ടി, ദലിത് ആക്ടിവിസ്റ്റ് രമേശ് നന്മണ്ട സംസാരിക്കും.
Next Story

RELATED STORIES

Share it