മുന്നാക്ക വിഭാഗങ്ങളുടെ ഭാരത ബന്ദ് ജനജീവിതത്തെ ബാധിച്ചു

ന്യൂഡല്‍ഹി: പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് ജാതി മുന്നാക്കവിഭാഗങ്ങള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് പൂര്‍ണം. മധ്യപ്രദേശ്, ബിഹാര്‍, യുപി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതത്തെ ബന്ദ് സാരമായി ബാധിച്ചു.
ബിഹാറിലും മധ്യപ്രദേശിലും സമരക്കാര്‍ ട്രെയിനുകള്‍ തടഞ്ഞു. 35 സംഘടനകള്‍ സംയുക്തമായാണ് ബന്ദിന് ആഹ്വാനം നല്‍കിയത്. ബന്ദിനെ തുടര്‍ന്ന് മധ്യപ്രദേശിലെ 10ഓളം ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം പെട്രോള്‍പമ്പുകള്‍ക്കും സ്‌കൂളുകള്‍ക്കും അവധിയായിരുന്നു. കടകളും തുറന്നില്ല. ഉത്തര്‍പ്രദേശില്‍ വിവിധയിടങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ ആറു പോലിസുകാര്‍ക്കു പരിക്കേറ്റു. ആഗ്രയില്‍ കടകള്‍ അടഞ്ഞുകിടന്നു. പ്രതിഷേധക്കാര്‍ പലയിടങ്ങളിലും റോഡുകള്‍ ഉപരോധിച്ചു.
ഈ വര്‍ഷം ഫെബ്രുവരിയിലാണ് പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമത്തില്‍ ഭേദഗതി വരുത്തിയത്.
എന്നാല്‍, ഇതു വിവാദമായതോടെ കേന്ദ്രസര്‍ക്കാര്‍ ഇതു പുനസ്ഥാപിക്കുന്നതിനു വേണ്ടി ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. എന്നാല്‍, ഇതിനെതിരേ മുന്നാക്കസംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്യുകയായിരുന്നു.

Next Story

RELATED STORIES

Share it