മുന്നാക്കക്കാര്‍ക്ക് 20 ശതമാനം സംവരണം നല്‍കും: കോണ്‍ഗ്രസ്

അഹ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാല്‍ മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 20 ശതമാനം സംവരണം നടപ്പാക്കുമെന്ന് കോണ്‍ഗ്രസ്. ഈ വിഭാഗത്തിന് 10 ശതമാനം സംവരണം നല്‍കുമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ്സിന്റെ വാഗ്ദാനം. കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിങ് വഗേലയാണ് ഇക്കാര്യം അറിയിച്ചത്. സംവരണത്തെ കുറിച്ച് കോണ്‍ഗ്രസ് വ്യക്തമായ ഉറപ്പുനല്‍കണമെന്നാവശ്യപ്പെട്ട് പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേല്‍ വഗേലയ്ക്ക് കത്തെഴുതിയിരുന്നു. പ്രഖ്യാപനം ഗൗരവത്തിലുള്ളതാണെങ്കില്‍ കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.
Next Story

RELATED STORIES

Share it