മുന്നാക്കക്കാരിലെ പാവങ്ങള്‍ക്ക് 25% സംവരണം നല്‍കണം: മന്ത്രി

ലഖ്‌നോ: മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 25 ശതമാനം സംവരണം നല്‍കണമെന്നു കേന്ദ്ര സാമൂഹികക്ഷേമ ശാക്തീകരണ മന്ത്രി രാംദാസ് അത്തവാലെ. ഇതിനായി സംവരണ പരിധി 75 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച ബില്ല് പാസാക്കുകയാണെങ്കില്‍ അത് എല്ലാവര്‍ക്കും ഗുണകരമാവുമെന്നാണ് വിശ്വസിക്കുന്നത്.
ദലിതുകള്‍ക്ക് സംവരണം ലഭിക്കുമ്പോള്‍ തങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നുവെന്നു മുന്നാക്കക്കാര്‍ കരുതുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റു പിന്നാക്കക്കാര്‍ക്കും ദലിതുകള്‍ക്കും സ്ഥാനക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്ന വിഷയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും.
സുപ്രിംകോടതി വിധിയെ മറികടക്കാന്‍ എസ്‌സി-എസ്ടി നിയമത്തില്‍ പാര്‍ലമെന്റ് വരുത്തിയ ഭേദഗതിയില്‍ മാറ്റങ്ങളുണ്ടാവില്ലെന്നും കേന്ദ്ര സാമൂഹികക്ഷേമ ശാക്തീകരണ മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it