thrissur local

മുന്നറിയിപ്പ് നല്‍കാതെ റോഡ് പണി; യാത്രക്കാര്‍ ദുരിതത്തില്‍

മാള: മുന്നറിയിപ്പില്ലാതെ റോഡ് ഉയര്‍ത്തുന്ന പണി നടക്കുന്നത് നാട്ടുകാര്‍ക്ക് ദുരിതമാവുന്നു. വെണ്ണൂര്‍ ആലത്തൂര്‍ ഭാഗത്ത് സ്ഥിരം വെള്ളക്കെട്ട് അനുഭവപ്പെടുന്ന ഭാഗം ഉയര്‍ത്തുന്ന പണിയാണ് കഴിഞ്ഞ ദിവസം മുതല്‍ തുടങ്ങിയത്.
റോഡ് പൂര്‍ണമായും അടച്ച് പണിയുമ്പോള്‍ മുന്നറിയിപ്പ് നല്‍കേണ്ടതാണ്. പോലിസ്, മാധ്യമങ്ങള്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവരെ മുന്‍കൂട്ടി അറിയിച്ചിട്ടാണ് സാധാരണഗതിയില്‍ റോഡ് പണിയാറ്.
എന്നാലിവിടെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പണി നടക്കുന്നത്. ഇതുമൂലം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. മാള ഭാഗത്ത് നിന്നും വരുന്നവര്‍ ആലത്തൂര്‍ ജങ്ഷനിലെത്തുമ്പോഴാണ് റോഡ് ക്ലോസ് ചെയ്തതായി അറിയുന്നത്.
തിരികെ കോട്ടക്കല്‍ കോളജ് ഭാഗത്തെത്തി വലിയപറമ്പ് റോഡില്‍ കയറി വലിയപറമ്പ് ജങ്ഷനിലെത്തി മേലഡൂര്‍ വഴി അന്നമനടയിലെത്തി വിവിധ ഭാഗങ്ങളിലേക്കെത്തണം.
അന്നമനട ഭാഗത്ത് നിന്നും വരുന്നവര്‍ സോസൈറ്റി ജങ്ഷനിലെത്തുമ്പോഴാണ് വിവരമറിയുന്നത്.
വീണ്ടും അന്നമനടയിലെത്തി മേലഡൂര്‍ വഴി വിവിധ സ്ഥലങ്ങളിലെത്തണം. ഇത്തരത്തി ല്‍ ആറു കിലോമീറ്റര്‍ വരെ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
Next Story

RELATED STORIES

Share it