മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ചെന്നിത്തല

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെപ്പറ്റി വ്യക്തമായ മുന്നറിയിപ്പ് കിട്ടിയിട്ടും മുന്‍കരുതലുകളെടുക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തമിഴ്‌നാട്ടിലെ കന്യാകുമാരി മേഖലയില്‍ ന്യൂനമര്‍ദം രൂപം പൂണ്ടിട്ടുണ്ടെന്നും തെക്കന്‍ കേരളത്തില്‍ അതിശക്തിയായി കാറ്റ് അടിക്കാന്‍ സാധ്യതയുണ്ടെന്നും നവംബര്‍ 29ന് 5ന് കേന്ദ്ര ആഭ്യന്തരവകുപ്പ് തന്നെ സംസ്ഥാന സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഹൈദരാബാദിലെ ദേശീയ സമുദ്ര ഗവേഷണകേന്ദ്രവും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ബുധനാഴ്ച തന്നെ ചുഴലി ക്കൊടുങ്കാറ്റിനെക്കുറിച്ചുള്ള വ്യക്തമായ മുന്നറിയിപ്പ് സംസ്ഥാന ദുരന്ത അതോറിറ്റിക്കും കൈമാറിയിരുന്നു. ഇത്രയും മുന്നറിയിപ്പ് ലഭിച്ചിട്ടും അത് അവഗണിച്ചത് അത്യന്തം ഗുരുതരമായ വീഴ്ചയാണ്. കടലില്‍ മല്‍സ്യത്തൊഴിലാളികള്‍ കൂടുതല്‍ കുടുങ്ങിയ പൂന്തുറ പ്രദേശത്ത് പ്രതിപക്ഷനേതാവ് സന്ദര്‍ശനം നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ശശി തരൂര്‍ എംപി, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ എന്നിവരും പൂന്തുറയില്‍ സന്ദര്‍ശനം നടത്തി. ലക്ഷദ്വീപില്‍ സാധ്യമായ മുന്‍കരുതല്‍ എടുത്തിട്ടുണ്ടെന്ന് മുഹമ്മദ് ഫൈസല്‍ എംപി കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ കുറിച്ചുള്ള മുന്നറിയിപ്പ് നേരത്തെ ലഭിച്ചിരുന്നതിനാല്‍ സാധ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് പി പി മുഹമ്മദ് ഫൈസല്‍ എംപി. മനുഷ്യജീവന്‍ നഷ്ടമാവാതിരിക്കാനുള്ള എല്ലാ മുന്നറിയിപ്പുകളും എടുത്തിട്ടുണ്ട്. തീരപ്രദേശത്ത് നിന്ന് ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കല്‍പേനിയില്‍ മാത്രം 167 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കല്‍പ്പേനി, മിനിക്കോയ് ദ്വീപുകളിലാണ് കനത്ത നാശനഷ്ടം ഉണ്ടായിരിക്കുന്നതെന്ന് ഫൈസല്‍ പറഞ്ഞു. കവരത്തിയില്‍ രണ്ട് ഉരുവില്‍ മല്‍സ്യബന്ധനത്തിനു പോയിരുന്ന മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. നാശനഷ്ടങ്ങള്‍ വിലയിരുത്തി ആവശ്യമായ സഹായം നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മുഹമ്മദ് ഫൈസല്‍ എംപി പറഞ്ഞു.
Next Story

RELATED STORIES

Share it