മുന്നണി വിടില്ല; ബിജെപിയുമായി നിസ്സഹകരണം തുടരും: തുഷാര്‍

ചെങ്ങന്നൂര്‍: എന്‍ഡിഎ മുന്നണിയില്‍ അര്‍ഹമായ പ്രാതിനിത്യം ലഭിച്ചില്ലെങ്കില്‍ ബിജെപിയുമായി നിസ്സഹകരണം തുടരുമെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ തങ്ങള്‍ മുന്നണി വിട്ടുപോവില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയില്‍ നിന്ന് തനിക്ക് എംപി സ്ഥാനം നല്‍കുമെന്ന വാര്‍ത്ത പ്രചരിപ്പിച്ചതിനെപ്പറ്റി അന്വേഷിക്കണം. ബിജെപിക്കുള്ളിലെ ചിലരാണ് വാര്‍ത്തയ്ക്ക് പിന്നില്‍. വ്യാജവാര്‍ത്തയെക്കുറിച്ച് അന്വേഷിച്ച് നടപടി എടുക്കുമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു. അക്കീരമണ്‍ കാളിദാസ ഭട്ടതിരി, ടി വി ബാബു, തഴവ സഹദേവന്‍, അരയക്കണ്ടി സന്തോഷ്, അനുരാഗ് പാലക്കാട്, ഉണ്ണികൃഷ്ണന്‍ ചാലക്കുടി തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it