kannur local

മുന്നണി മര്യാദ നിര്‍വചിച്ചത് എവിടെയെന്ന് കാനം രാജേന്ദ്രന്‍

ഇരിട്ടി: മുന്നണി മര്യാദയുടെ നിര്‍വചനം എന്തെന്ന് ബോധ്യപ്പെടുത്തിയാല്‍ മര്യാദ ലംഘനം നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇരിട്ടിയില്‍ സിപിഐ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതു—മുന്നണിയില്‍ മുന്നണി മര്യാദ പാലിക്കുന്നില്ലെന്നാണ് ചിലരുടെ പരാതി. എവിടെയാണ് മര്യാദ നിര്‍വചിച്ചതെന്ന് ആരോപിതര്‍ തന്നെ വ്യക്തമാക്കണം. കൂട്ടമായി മര്യാദ നിശ്ചയിച്ചുകഴിഞ്ഞാല്‍ സിപിഐയും പരിധിവിട്ട് പിറകോട്ടുപോവില്ല. ഇടതുപക്ഷം ദുര്‍ബലപ്പെട്ടാല്‍ ഞങ്ങള്‍ ശക്തിപ്പെടുമെന്ന മിഥ്യാധാരണ നമുക്കില്ല. തിരിച്ച് സിപിഐ ദുര്‍ബലപ്പെട്ടാല്‍ ഇടതുപക്ഷം ഉഷാറാവുമെന്ന വിശ്വാസം നമ്മുടെ സഹോദരങ്ങള്‍ക്കും വേണ്ട. പ്രകടന പത്രികയോട് ബാധ്യത പുലര്‍ത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബാധ്യതയുണ്ട്. ഉറച്ച രാഷ്ട്രീയ നിലപാടാണ് മുന്നണിയില്‍ പാര്‍ട്ടിയെ ഉറപ്പിച്ചുനിര്‍ത്തുന്നത്. ഒരു പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായമുള്ളപ്പോള്‍ രണ്ട് പാര്‍ട്ടികള്‍ക്ക് ഒരേ അഭിപ്രായം വേണമെന്ന് പറയുന്നത് തമാശയായി മാത്രമേ കാണാന്‍ കഴിയൂ. കോണ്‍ഗ്രസിനും ബിജെപിക്കും ബദലായി വിശാല ഇടതുപക്ഷ ഐക്യം വേണമെന്നതാണു സിപിഐ നിലപാട്. വര്‍ത്തമാന കാലഘട്ടത്തില്‍ അനുഭവ പാശ്ചാത്തലത്തില്‍ സംഘപരിവാറിനെ പുറത്താക്കുകയാണ് അടിയന്തര നിലപാടെന്ന് പാര്‍ട്ടി  മനസ്സിലാക്കിയത് മൂലമാണ് ബിജെപിക്കെതിരേ മതേതര കക്ഷികളുടെ കൂട്ടായ്മ രൂപപ്പെടണമെന്ന നിലപാട് പ്രഖ്യാപിച്ചത്. മുഖ്യശത്രുവിന്റെയും സമരരീതിയുടെയും കാര്യത്തില്‍ ഒരേ നിലപാട് സ്വീകരിക്കുന്നവര്‍ ഇവിടെയും വിചിത്ര നിലപാടാണ് സ്വീകരിക്കുന്നത്. ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും അടിസ്ഥാനത്തി ല്‍ തീരുമാനമെടുക്കാന്‍ സിപിഐ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗ ണ്‍സില്‍ അംഗം സി പി സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍ പതാക ഉയര്‍ത്തി. താവം ബാലകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും വി കെ സുരേഷ്ബാബു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആനി രാജ, പന്ന്യന്‍ ചന്ദ്രന്‍, സത്യന്‍ മൊകേരി, ടി പുരുഷോത്തമന്‍, സി എന്‍ ചന്ദ്രന്‍, മന്ത്രിമാരായ പി തിലോത്തമന്‍, അഡ്വ. കെ രാജു, കെ പി കുഞ്ഞിക്കൃഷ്ണന്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനം ഇന്ന് തുടരും. വൈകീട്ട് സമാപിക്കും.
Next Story

RELATED STORIES

Share it