Flash News

മുന്നണി പ്രവേശനത്തിന് സിപിഐയുടെ ഔദാര്യം വേണ്ട ; രൂക്ഷ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം)



കോട്ടയം: സിപിഐക്കെതിരേ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) രംഗത്ത്. മുന്നണി പ്രവേശനത്തിനായി തങ്ങള്‍ ആരുടെ മുന്നിലും അപേക്ഷയുമായി പോയിട്ടില്ലെന്നും ആരുടേയും ഔദാര്യം ആവശ്യമില്ലെന്നും കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശ്ശേരി. ഇക്കാര്യം ആവര്‍ത്തിച്ച് വൃക്തമാക്കിയിട്ടും കേരളാ കോണ്‍ഗ്രസ്സിനെതിരേ തിരിയുന്നത് ഉള്‍ഭയം കൊണ്ടുണ്ടാവുന്ന അപസ്മാര രോഗബാധ പോലെയാണ്. അതിന് ഗൗരവതരമായ ചികില്‍സ അനിവാര്യമാണ്. സ്ഥാനത്തും അസ്ഥാനത്തും കേരളാ കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കാന്‍ പന്ന്യന്‍ രവീന്ദ്രന്റെയും സിപിഐയുടെയും നുകത്തിനു കീഴില്‍ കഴിയുന്ന രാഷ്ട്രീയകക്ഷിയല്ല കേരളാ കോണ്‍ഗ്രസ് (എം) എന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.  ആര്‍ക്കുവേണമെങ്കിലും ആരെയും അധിക്ഷേപിക്കാന്‍ കഴിയും. അതിന് തുനിയാത്തത് മാന്യത പരിപാലിക്കുന്നതുകൊണ്ടാണ്. യാതൊരടിസ്ഥാനവുമില്ലാതെ കടന്നാക്രമണം നടത്തുന്നതു മാന്യന്‍മാര്‍ക്കു ഭൂഷണമല്ല. സ്വയമായി നിലനില്‍പില്ലാത്തതിനാല്‍ തന്റെ സാന്നിധ്യം അറിയിക്കാനുള്ള തത്രപ്പാടിലാണു പന്ന്യന്‍ രവീന്ദ്രന്‍ ഇപ്പോള്‍  മാണി വിരോധം സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത്. നിലനില്‍പിനായി ഇതുപയോഗിക്കാനാവുമോ എന്ന് പരീക്ഷിക്കുന്ന പന്ന്യന്‍, അതിന്റെ പേരില്‍ തകരുന്ന പാര്‍ട്ടിയോ നേതാവോ അല്ല കേരളാ കോണ്‍ഗ്രസ്സും കെ എം മാണിയുമെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്നും പുതുശ്ശേരി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it