kannur local

മുനീസ് വധശ്രമം : ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍



മയ്യില്‍: കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ മുനീസിനെ(26) വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ മുന്നു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പുല്ലൂപ്പി സ്വദേശികളായ അസിന്‍, സജിത്ത് എന്നിവരെയും ഒരു പതിനേഴുകാരനെയുമാണ് വളപട്ടണം സിഐ ടി കെ രത്്‌നകുമാര്‍, എസ്‌ഐ പി ബാബു മോന്‍ എന്നിവര്‍ പിടികൂടിയത്. കഴിഞ്ഞ 16ന്്് രാത്രി 10ന് ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന മുനീസിനെ ഒരുസംഘം വാളുകൊണ്ടും ഇരുമ്പുവടി കൊണ്ടും ആക്രമിക്കുകയായിരുന്നു. കൈകാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ  മുനീസ് തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം,  പ്രദേശത്തെ ബിജെപി നേതാവിന്റെ വീടാക്രമിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരേ മയ്യില്‍ പോലിസ് കേസെടുത്തു. ബിജെപി നാറാത്ത് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുമേഷിന്റെ കണ്ണാടിപ്പറമ്പ് തെരുവിലെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആക്രമണം നടത്തിയത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഗുഡ്‌സ് ഓട്ടോറിക്ഷ അടിച്ചുതകര്‍ത്ത സംഘം, സമീപത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്തു.
Next Story

RELATED STORIES

Share it