kozhikode local

മുനീറിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി

വടകര: ഇന്നലെ അസുഖം മൂലം മരണപ്പെട്ട കണ്ണൂക്കര പുത്തന്‍ കടവത്ത് മുനീറിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. നാടിന്റെ പൊതു പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും നിറ സാന്നിധ്യമായ മുനീറിന്റെ വിയോഗം നാട്ടുകാര്‍ക്ക് വിശ്വസിക്കാനായില്ല.
ഭാര്യയയെയും വീട്ടു മുറ്റത്ത് ഉപ്പയുടെ മരണത്തെ അറിയാതെ കളിച്ചു നടക്കുന്ന രണ്ട് വയസ് മാത്രം പ്രായമുള്ള അമീന ഫാത്തിമയെയും കണ്ടത് വീട്ടില്‍ വന്നവരെ കൂടുതല്‍ സങ്കടപ്പെടുത്തി.
ഒരാഴ്ച്ചയായി കോഴിക്കോട് സ്വാകാര്യ ആശുപത്രിയിലായിരുന്ന മുനീര്‍ കഴിഞ്ഞ ദിവസങ്ങളിലും വീട്ടുകാരെയും കൂട്ടുകാരോടും ഫോണില്‍ സംസാരിക്കുകയും കുശലം പറയുകയുമൊക്കെ ചെയ്തിരുന്നു. പനിയുടെ അളവ് കൂടുകയും മഞ്ഞപിത്തം മൂര്‍ച്ചിക്കുകയും ചെയ്തതോടെ മുനീര്‍ മരണത്തിനു കീഴ്‌പ്പെടുകയായിരുന്നു. എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് സെക്രട്ടറി യും, മഹല്ല് കമ്മിറ്റി അംഗ വും, കെഎംഎ ട്രസ്റ്റിന്റെ സെക്രട്ടറിമാരില്‍ ഒരാളുമാണ് മുനീര്‍. മയ്യത്ത് ഖബറടക്കിയതിനു ശേഷം നടന്ന അനുശോചന യോഗത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി പേര്‍ മുനീറിന്റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി. ഷംസീര്‍ ചോമ്പാല അധ്യക്ഷത വഹിച്ചു.
പ്രകാശന്‍ (സിപിഎം), അനീഷ്(കോണ്‍ഗ്രസ്), മുബാസ് (ഐഎന്‍ എല്‍), കലാജിത്ത്(ദള്‍), മുസ്തഫ കൊമ്മേരി(എസ്ഡിപി ഐ), സാലിം അഴിയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it