kasaragod local

മുനിസിപ്പല്‍ ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ 2015-16 വര്‍ഷത്തെ ബിപിഎല്‍ ഭവന നിര്‍മാണ പദ്ധതിയിലെ ഗുണഭോക്താവിന് ബാക്കി തുക നല്‍കുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണജനകമായ റിപോര്‍ട്ട് സമര്‍പ്പിച്ച നഗരസഭയിലെ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍ സി എസ് അജിതയെ വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്റ് ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഭവന പദ്ധതിയിലെ ഗുണഭോക്താവായ പി പത്മനാഭ എന്ന വ്യക്തി 2015ല്‍ രണ്ട് ഘട്ടങ്ങളിലായി 1,50,000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് വീട് നിയമപരമായ അളവില്‍ പൂര്‍ത്തീകരിച്ച് വീടിന് നമ്പരും നല്‍കിയിരുന്നു. ഓവര്‍സിയറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മേല്‍ നടപടികളെല്ലാം പൂര്‍ത്തീകരിച്ചത്. എന്നാല്‍ മൂന്നും നാലും ഗഡുക്കള്‍ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു.
ഓവര്‍സിയറുടെ പിന്നീടുള്ള റിപോര്‍ട്ടില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി നിര്‍മാണം നടന്നിട്ടുണ്ടെന്നും ആയതിനാല്‍ ഇദ്ദേഹത്തിന് ബാക്കി തുക നല്‍കാന്‍ കഴിയില്ലെന്നും പത്മനാഭനെതിരെ നിയമ നടപടി കൈകൊള്ളണമെന്നും മേലുദ്യോഗസ്ഥരെ അറിയിക്കുകയാണുണ്ടായത്. എന്നാല്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ റിപോര്‍ട്ട് പ്രകാരം ഇദ്ദേഹത്തിന് തുക നല്‍കാവുന്നതാണെന്നും പറഞ്ഞിട്ടുണ്ട്. മേലുദ്യോഗസ്ഥരേയും കൗണ്‍സിലിനേയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഓവര്‍ സിയറുടെ ഭാഗത്ത് നിന്നുമുണ്ടായതെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it