kannur local

മുനവ്വിറിന് അഭിനന്ദന പ്രവാഹം

കണ്ണൂര്‍: കേരള മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കണ്ണൂര്‍ കൊയ്യോട് സ്വദേശി വി വി മുഹമ്മദ് മുനവ്വിറിന് അഭിന്ദന പ്രവാഹം.
കഴിഞ്ഞ ദിവസം റിസള്‍ട്ട് അറിഞ്ഞത് മുതല്‍ ഈ വിദ്യാര്‍ഥി പ്രതിഭയെ അനുമോദിക്കാനും അഭിനന്ദിക്കാനുമായി നിരവധി പേരാണ് കൊയ്യോട്ടെത്തിയത്. വിവിധ വിദ്യാര്‍ഥി സംഘനടകള്‍, രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളും മുനവ്വിറിന് വിജയാശംസ അറിയിച്ച് വീട്ടിലെത്തി.
കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും മുനവ്വിറിന് ഉപഹാരം നല്‍കി ആദരിച്ചു. 960 ല്‍ 960 മാര്‍ക്കും നേടിയാണ് മുനവ്വിര്‍ ചരിത്ര വിജയം കരസ്ഥമാക്കിയത്.
കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എം മുഹമ്മദ് റിഫ, ജില്ലാ വൈസ് പ്രസിഡന്റ് ജന്‍ഫര്‍ ചാലാട്, ആഷിഖ് മട്ടന്നൂര്‍ തുടങ്ങിയവരാണ് കൊയ്യോടെ വീട്ടിലെത്തി ഉപഹാരം സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗ്, എംഎസ്എഫ്, എസ്‌ഐഒ സംഘടനകളും മുനവ്വിറിനെ അനുമോദിച്ചു.
മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവിയും ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദും അഭിനന്ദിച്ചു മുനവറി ന്റെ വീട്ടിലെത്തിയാണിവര്‍ അഭിനന്ദനം അറിയിച്ചത്. എംസ്എഫ് ജില്ലാ കമ്മിറ്റിയും അനുമോദിച്ചു.
ഷാക്കിര്‍ ആഡൂര്‍ ഉപഹാരം നല്‍കി. ജില്ലാ ലീഗ് സെക്രട്ടറി എന്‍ പി താഹിര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം പി മുഹമ്മദലി എന്നിവരും ഒപ്പമുണ്ടായിരുന്നു.
മുനവ്വിറിന് എസ്‌ഐഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം ആശംസകള്‍ അര്‍പ്പിക്കുകയും ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു.
ജില്ലാ സെക്രട്ടറി മുഹ്‌സിന്‍ ഇരിക്കൂര്‍, ജില്ലാ കാംപസ് സെക്രട്ടറി ഫര്‍സീന്‍, നിഹാസ് മടത്തറ തുടങ്ങിയവര്‍ പങ്കെടുത്തു.—
Next Story

RELATED STORIES

Share it