മുദ്രാവാക്യമല്ല, വികസനമാണ് പ്രധാനം: നജ്മ

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും യോഗ ഗുരു രാംദേവിന്റെയും വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ കേന്ദ്ര ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല. ഇത്തരം മുദ്രാവാക്യങ്ങളല്ല, വികസനമാണു ചര്‍ച്ചചെയ്യേണ്ടതെന്ന് അവര്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര ഫണ്ട് ഉപയോഗപ്പെടുത്താത്ത സംസ്ഥാന മന്ത്രിമാരാണു കുറ്റക്കാരെന്നും അതിന് കേന്ദ്രത്തെ പഴി ചാരരുതെന്നും നജ്മ പറഞ്ഞു. രാജ്യത്തെ വഖ്ഫ് സ്വത്തുക്കള്‍ മുസ്‌ലിംകളുടെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it