മുത്വലാഖ്: വ്യക്തിനിയമ ബോര്‍ഡിനെതിരായ ഹരജി തള്ളി

ന്യൂഡല്‍ഹി: മുത്വലാഖ്, വിവാഹമോചനം, ബഹുഭാര്യത്വം തുടങ്ങിയ വിഷയങ്ങളില്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതില്‍ നിന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡി(എഐഎംപിഎല്‍ബി)നെ വിലക്കണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി.

രാഷ്ട്രവാദി മുസ്‌ലിം മഹിളാ സംഘ് (ആര്‍എംഎസ്) എന്ന സംഘടനയാണ് ജസ്റ്റിസുമാരായ പി സി ഘോഷും അമിതവ് റോയിയും അടങ്ങുന്ന ബെഞ്ചിനു മുമ്പാകെ ഹരജി നല്‍കിയത്. മുസ്‌ലിം വ്യക്തിനിയമം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ബോര്‍ഡ് തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ നടത്തുകയാണെന്നു ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ ഫര്‍ഹ ഫാഇസ് ആരോപിച്ചു. അത്തരം പ്രസ്താവനകള്‍ മാധ്യമവിചാരണ നടക്കാന്‍ കാരണമാവുമെന്നും അവര്‍ വാദിച്ചു. എന്നാല്‍, ഹരജിക്കാരുടെ ആവശ്യം തള്ളിയ ബെഞ്ച്, മാധ്യമവിചാരണ എങ്ങിനെയാണ് അവസാനിപ്പിക്കുകയെന്നും അത് നിര്‍ത്തലാക്കുന്നതിനു ലോകത്ത് എവിടെയെങ്കിലും ഫലപ്രദമായ മാര്‍ഗമുണ്ടോയെന്നും അഭിഭാഷകയോട് തിരിച്ചുചോദിച്ചു.
Next Story

RELATED STORIES

Share it