ernakulam local

മുത്വലാഖ് ബില്‍ തട്ടിപ്പ്: റോയ് അറക്കല്‍

കൊച്ചി: സ്വന്തം ഭാര്യയെപ്പോലും സംരക്ഷിക്കാനാവാത്ത പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്‌ലിം സ്ത്രീകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് മുത്വലാഖ് ബില്‍ കൊണ്ടുവന്നതെന്ന വാദം ശുദ്ധ തട്ടിപ്പാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ പറഞ്ഞു.
എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ജങ്ഷനില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സ്ത്രീയ്ക്ക് ഭര്‍ത്താവില്‍നിന്ന് സംരക്ഷണം നല്‍കാന്‍ മോദി എന്ന സഹോദരനുള്ളപ്പോള്‍ അവര്‍ക്ക് ഭയപ്പെടാനില്ലെന്ന് പറയുന്ന ബിജെപിയാണ് ഇവിടെ വര്‍ഗീയകലാപങ്ങള്‍ സൃഷ്ടിച്ച് മുസ് ലിം സ്ത്രീകളെ കൂട്ടക്കൊലയ്ക്കും കൂട്ട ബലാല്‍സംഗങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
ഇതിനെതിരേ ഈ സഹോദരന് ഒന്നും പറയാനില്ലേയെന്ന് അദ്ദേഹം ചോദിച്ചു. ലോക്‌സഭയില്‍ പ്രസ്തുത ബില്ല് അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ട പ്രതിപക്ഷം ഒളിച്ചോടുകയായിരുന്നു.
ഏക സിവില്‍കോഡിന്റെ പേരില്‍ രാജ്യത്തെ മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യാനും മതസ്വാതന്ത്ര്യവും മതേതരത്വവും രാജ്യത്തുനിന്നും തുടച്ചു നീക്കുവാനുള്ള കുല്‍സിത ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍.
ധര്‍ണയില്‍ എസ്ഡിപി ഐ ജില്ലാ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ വി എം ഫൈസല്‍, അജ്മല്‍ കെ മുജീബ്, നാസര്‍ എളമന, ഷെമീര്‍ മാഞ്ഞാലി, ഫസല്‍ റഹ്മാന്‍, സുധീര്‍ ഏലൂക്കര, അബ്ദുര്‍റഹ്മാന്‍ ചേലക്കുളം എന്നിവരും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ നേതാക്കളായ ഇര്‍ഷാന ഷനോജ്, സുനിത, നിസാര്‍, പാര്‍ട്ടി മണ്ഡലം നേതാക്കളായ കെ എം ഷാജഹാന്‍, ഷെരീഫ് അത്താണിക്കല്‍, വി കെ ഷൗക്കത്തലി, ഷാനവാസ് പുതുക്കാട്, സുധീര്‍ പള്ളുരുത്തി, സുധീര്‍ കുഞ്ഞുണ്ണിക്കര, പ്രഫ. അനസ്, സനൂപ് പട്ടിമറ്റം, അമീര്‍ വൈപ്പിന്‍, മനോജ് മൈലന്‍, സ്വാലിഹ് നെല്ലിക്കുഴി എന്നിവരും ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it