Flash News

മുത്ത്വലാഖ്: സുപ്രിം കോടതി വിശദമായി വാദം കേള്‍ക്കും

മുത്ത്വലാഖ്: സുപ്രിം കോടതി വിശദമായി വാദം കേള്‍ക്കും
X
supreme_court_scba
ന്യൂഡല്‍ഹി: മുത്ത്വലാഖ് നിരോധനം, ബഹുഭാര്യത്വം തുടങ്ങിയ കേസുകളില്‍ സുപ്രിംകോടതി അവധിക്കാല ബെഞ്ച് വിശദമായി വാദം കേള്‍ക്കും. മെയ് 10 മുതല്‍ ജൂലൈ രണ്ടുവരെയാണ് വേനലവധി തുടങ്ങുന്നത്. ഇതില്‍ മെയ് 11നു തന്നെ ഹരജികളില്‍ വാദം കേള്‍ക്കും. ഇതുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ പരിഗണനയ്‌ക്കെടുത്ത ചീഫ് ജസ്റ്റിസ് ജെ എസ് ഖെഹാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച്, കേസില്‍ വിശദമായി വാദം കേള്‍ക്കേണ്ടതുണ്ടെന്ന് അറിയിച്ചാണ് വേനലവധിയിലേക്കു നീട്ടിയത്.  മുത്ത്വലാഖ് മനുഷ്യാവകാശവുമായി ബന്ധപ്പെട്ട കാര്യമാണ്. അതിനാല്‍ ആ വിഷയം അങ്ങനെ തന്നെ കാണണം. വ്യത്യസ്ത സംഭവങ്ങളിലെ വസ്തുതകളല്ല  മറിച്ച്, വിഷയത്തിലെ നിയമവശമാണ് കോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. മുത്ത്വലാഖ് നിരോധനം, ബഹുഭാര്യത്വം, ഏക സിവില്‍കോഡ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹരജികളാണ് സുപ്രിംകോടതി മുമ്പാകെയുള്ളത്. ശ
Next Story

RELATED STORIES

Share it