Idukki local

മുത്ത്വലാഖ് വ്യക്തിനിയമം അട്ടിമറിക്കാന്‍: എസ്ഡിപിഐ

തൊടുപുഴ: മുത്വലാഖിന്റെ പേരില്‍ വ്യക്തിനിയമം അട്ടിമറിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ തൊടുപുഴയില്‍ പ്രകടനം നടത്തി. മതേതരത്വം അട്ടിമറിച്ച് ഏകസിവില്‍കോഡ് നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. മുത്വലാഖ് ബില്ലിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ നടക്കാന്‍ ഇറങ്ങിയ പ്രധാനമന്ത്രി മോദി, കലാപങ്ങളിലൂടെ അനാഥരാക്കിയ മുസ്‌ലിം സ്ത്രീകളുടെ ദുരിതമക്കറ്റാന്‍ എന്തുചെയ്തു എന്നു വ്യക്തമാക്കണം.
ഭരണഘടന ഉറപ്പുനല്‍കിയ വ്യക്തിനിയമം ഇല്ലാതാക്കി വിചാരധാര നടപ്പാക്കാനുള്ള സംഘപരിവാര ശ്രമങ്ങള്‍ ചെറുക്കും. ഗോരക്ഷ എന്നപേരില്‍ ദലിതുകളെയും മുസ്‌ലിംകളെയും തല്ലിക്കൊല്ലുന്നവരാണ് മുത്വലാഖുമായി ഇറങ്ങിയിരിക്കുന്നത്. നിരവധിപേരെ അന്യായമായി തുറങ്കിലടയ്ക്കാനുള്ള ഗൂഢതന്ത്രമാണ് മുത്വലാഖ് ബില്ലിന്റെ പിന്നില്‍ ഉള്ളതെന്നും എസ്ഡിപിഐ ആരോപിച്ചു.
പ്രതിഷേധ യോഗം എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഖാജാ ഹുസയ്ന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം എ മുജീബ് അധ്യക്ഷത വഹിച്ചു. തൊടുപുഴ മണ്ഡലം ജന. സെക്രട്ടറി അബ്ദുസ്സമദ്, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് കാഞ്ഞാര്‍ അബ്ദുര്‍ റസാഖ് മൗലവി സംസാരിച്ചു.
Next Story

RELATED STORIES

Share it